1 GBP = 104.30
breaking news

മധ്യപ്രദേശിൽ ചരക്കുട്രെയിൻ പാളംതെറ്റി പാലത്തിൽ നിന്ന്​ താഴേക്ക്

മധ്യപ്രദേശിൽ ചരക്കുട്രെയിൻ പാളംതെറ്റി പാലത്തിൽ നിന്ന്​ താഴേക്ക്

ഭോപാൽ: മധ്യപ്രദേശിൽ ചരക്കുട്രെയിൻ പാളംതെറ്റി 16ഓളം കോച്ചുകൾ പാലത്തിൽനിന്ന്​ താഴേക്ക്​ വീണു. മധ്യപ്രദേശിലെ അനുപ്പുരിലാണ്​ സംഭവം.

ഛത്തീസ്​ഗഡിലെ കോർബയിൽനിന്ന്​ കൽക്കരിയുമായി മധ്യപ്രദേശിലെ കട്​നിയി​ലേക്ക്​ പോയിരുന്ന ട്രെയിനാണ്​ പാളം തെറ്റിയത്.

അലൻ നദിക്ക്​ കുറുകെയാണ്​ പാലം. പാലത്തിന്​ താ​ഴേക്ക്​ ട്രെയിൻ താഴേക്ക്​ വീണതിന്‍റെ ദൃ​ശ്യങ്ങൾ പുറത്തുവന്നു. പാലത്തിന്​ കീഴിൽ കോച്ചുകൾ തകർന്നുകിടക്കുന്നത്​ ദൃശ്യങ്ങളിൽ കാണാം. ടൺ കണക്കിന്​ കൽക്കരിയാണ്​ നശിച്ചത്​.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ട്രെയിൻ ഗതാഗതം സാധാരണനിലയിലാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more