1 GBP = 104.30
breaking news

ലൈ​മാ​ൻ ന​ഗ​രം യു​ക്രെ​യ്ൻ തി​രി​ച്ചു​പി​ടി​ച്ച​ത് റ​ഷ്യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി

ലൈ​മാ​ൻ ന​ഗ​രം യു​ക്രെ​യ്ൻ തി​രി​ച്ചു​പി​ടി​ച്ച​ത് റ​ഷ്യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി

കി​യ​വ്: കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ ലൈ​മാ​ൻ ന​ഗ​രം യു​ക്രെ​യ്ൻ തി​രി​ച്ചു​പി​ടി​ച്ച​ത് റ​ഷ്യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ഡോ​ണെ​റ്റ്സ്ക് മേ​ഖ​ല​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റ​ഷ്യ ലൈ​മാ​നെ ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഹ​ബ്ബാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ത​ന്ത്ര​പ്ര​ധാ​ന​മാ​യ ലൈ​മാ​ൻ ന​ഗ​ര​ത്തി​ൽ ആ​ധി​പ​ത്യം ന​ഷ്ട​പ്പെ​ട്ട​ത് റ​ഷ്യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്ന് ബ്രി​ട്ടീ​ഷ് സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പ​റ​ഞ്ഞു. ലൈ​മാ​നി​ൽ​നി​ന്ന് ​റ​ഷ്യ​ൻ സേ​ന​യെ പൂ​ർ​ണ​മാ​യി തു​ര​ത്തി യു​ക്രെ​യ്ൻ പ​താ​ക സ്ഥാ​പി​ച്ച​താ​യും സൈ​ന്യ​ത്തി​ന് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 

5000 മു​ത​ൽ 5500 വ​രെ റ​ഷ്യ​ൻ സൈ​നി​ക​രെ യു​ക്രെ​യ്ൻ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം വ​ട​ക്കു​കി​ഴ​ക്ക​ൻ ഖാ​ർ​കി​വ് മേ​ഖ​ല​യി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്ക് ശേ​ഷം റ​ഷ്യ​ക്ക് യു​ക്രെ​യ്നി​ലു​ണ്ടാ​യ ക​ന​ത്ത ന​ഷ്ട​മാ​ണ് ലൈ​മാ​ന്റെ പ​ത​നം. സെ​പ്റ്റം​ബ​ർ തു​ട​ക്കം മു​ത​ൽ ശ​ക്ത​മാ​യ തി​രി​ച്ച​ടി​യാ​ണ് യു​ക്രെ​യ്ൻ ന​ട​ത്തു​ന്ന​ത്. അ​തി​നി​ടെ ഏ​ക​പ​ക്ഷീ​യ​മാ​യി നാ​ല് യു​ക്രെ​യ്ൻ പ്ര​ദേ​ശ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത​തി​ന് നി​യ​മ​സാ​ധു​ത​യു​ണ്ടെ​ന്ന് റ​ഷ്യ​ൻ ഭ​ര​ണ​ഘ​ട​ന കോ​ട​തി വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് യു​ക്രെ​യ്നും യൂ​റോ​പ്യ​ൻ യൂ​നി​യ​നും നാ​റ്റോ​യും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more