1 GBP = 104.28

ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ്റെ ഈസ്റ്റർ – വിഷു ആഘോഷം; യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിക്കും…

ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ്റെ ഈസ്റ്റർ – വിഷു ആഘോഷം; യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിക്കും…

ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ  പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ   ലൂട്ടൻ കേരളൈറ്റ്സ്‌ അസോസിയേഷന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങൾ  ഇന്ന് ശനിയാഴ്ച (21/5/21) വൈകുന്നേരം 4 മണിക്ക്‌ ലൂട്ടൻ ഹോളീ ഗോസ്റ്റ്‌ ചർച്ച്‌ ഹാളിൽ വെച്ച്‌ നടക്കും. 

പ്രസിഡന്റ്‌ ശ്രീ. ബേബി കുര്യൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ്‌ യുക്‌മ ദേശീയ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എബി സെബാസ്റ്റ്യൻ ഉത്ഘാടനം ചെയ്യും.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക്‌ മിഴിവേകും. തുടര്‍ന്ന് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.
ആഘോഷങ്ങൾക്ക്‌ കൊഴുപ്പേകാൻ ലണ്ടൻ ഡാൻസ് കമ്പനിയുടെ ബോളിവുഡ് ഡാൻസും ഉണ്ടായിരിക്കുന്നതാണ്.

കോവിഡ്19 നു ശേഷമുള്ള ലൂട്ടൻ മലയാളികളുട ആദ്യത്തെ ഈ ഒത്തുകൂടൽ വൻ വിജയകരമാക്കുന്നതിനു വേണ്ടി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായി. ലൂട്ടണിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:-

Holy Ghost Parish Center,

33 Westbourne Road,

LU4 8JD.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more