1 GBP = 104.17
breaking news

ലവ്​ ജിഹാദ്​ അറസ്​റ്റ്​: അനാഥമായത്​ ഒമ്പതംഗ കുടുംബം

ലവ്​ ജിഹാദ്​ അറസ്​റ്റ്​: അനാഥമായത്​ ഒമ്പതംഗ കുടുംബം

ല​ഖ്​​നോ: ല​വ്​ ജി​ഹാ​ദ്​ ആ​രോ​പി​ച്ച്​ ജ്യേ​ഷ്ഠ​നെ​യും അ​നു​ജ​നെ​യും മു​റാ​ദാ​ബാ​ദ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ് ​ചെ​യ്​​ത​പ്പോ​ൾ പ​ട്ടി​ണി​യി​ലാ​യ​ത്​ ഒ​മ്പ​തം​ഗ കു​ടും​ബം. മാ​താ​വും പി​താ​വും അ​ട​ങ്ങു​ന്ന ഒ​മ്പ​തം​ഗ കു​ടും​ബ​ത്തി​െൻറ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന 21കാ​ര​നെ​യും സ​ഹോ​ദ​ര​നെ​യു​മാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ബ​ജ്​​റം​ഗ്​​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വെ​ക്കു​ക​യും പൊ​ലീ​സി​ലേ​ൽ​പി​ക്കു​ക​യും ചെ​യ്​​ത​ത്. യു.​പി സ​ർ​ക്കാ​ർ ഈ​യി​ടെ പാ​സാ​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​മ​നു​സ​രി​ച്ചാ​യി​രു​ന്നു അ​റ​സ്​​റ്റ്.

കു​ടും​ബ​ത്തി​െൻറ മൂ​ത്ത അം​ഗ​മാ​യ 21കാ​ര​ൻ നാ​ലു​ മാ​സം മു​മ്പാ​ണ്​ ഇ​ത​ര​മ​ത​ത്തി​ൽ​പെ​ട്ട യു​വ​തി​യെ നി​ക്കാ​ഹ്​ ചെ​യ്യു​ന്ന​ത്. സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​ര​മാ​ണ്​ യു​വ​തി മ​തം മാ​റി​യ​തെ​ന്ന്​ ഭ​ർ​തൃ​മാ​താ​വ്​ പ​റ​ഞ്ഞു. ഈ ​മാ​സം അ​ഞ്ചി​ന്​ വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ പോ​ക​വെ ഒ​രു​പ​റ്റം ബ​ജ്​​റം​ഗ്​​ദ​ൾ പ്ര​വ​ർ​ത്ത​ക​​ർ ദ​മ്പ​തി​ക​ളെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. താ​ൻ സ്വ​ന്തം ഇ​ഷ്​​ട​പ്ര​കാ​രം മ​തം മാ​റി​യ​താ​ണെ​ന്ന്​ പ​റ​ഞ്ഞി​ട്ടും ബ​ജ്​​റം​ഗ്​​​ദ​ളു​കാ​ർ വി​ട്ടി​ല്ല. യു​വ​തി ഗ​ർ​ഭി​ണി​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ സം​ഘം വി​ളി​ച്ച​ത​നു​സ​രി​ച്ച്​ സ്​​ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ 21കാ​ര​നെ​യും സ​ഹോ​ദ​ര​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. 

മ​ക്ക​ളു​ടെ മോ​ച​ന​ത്തി​നാ​യി അ​ഭി​ഭാ​ഷ​ക​നെ ഏ​ൽ​പി​ക്കാ​നോ കേ​സ്​ ന​ട​ത്താ​നോ ഇൗ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന്​ വ​ക​യി​ല്ല. അ​യ​ൽ​വാ​സി​ക​ൾ ന​ൽ​കു​ന്ന സ​ഹാ​യ​ത്താ​ലാ​ണ്​ കു​ടും​ബം ഇ​പ്പോ​ൾ ക​ഴി​ഞ്ഞു​പോ​കു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more