1 GBP = 94.44
breaking news

“വി ഷാൽ ഓവർകം” കലാഭവൻ ലണ്ടൻ ഒരുക്കുന്ന സംഗീത സായാഹ്നത്തിൽ ഇന്ന് പ്രശസ്ത പിന്നണി ഗായിക അമൃത സുരേഷ്; യുകെയിൽ നിന്ന് ഗായകൻ ജോൺസൺ ജോൺ…

“വി ഷാൽ ഓവർകം” കലാഭവൻ ലണ്ടൻ ഒരുക്കുന്ന സംഗീത സായാഹ്നത്തിൽ ഇന്ന് പ്രശസ്ത പിന്നണി ഗായിക അമൃത സുരേഷ്; യുകെയിൽ നിന്ന് ഗായകൻ ജോൺസൺ ജോൺ…
ജെയ്സൺ ജോർജ്
സംഗീതത്തിന് ഏതു മാറാ രോഗങ്ങളെ പോലും സൗഖ്യമാക്കാൻ കഴിയുമെന്നാണ് പറയപ്പെടുന്നത്. അപ്പോൾ അത് നമ്മൾക്കിഷ്ട്ടപ്പെട്ട ഗായകരിൽ  നിന്നും കേൾക്കുമ്പോഴോ …നമ്മുടെ സന്തോഷത്തിന് അതിരുകളുണ്ടാവില്ല, ലോകം മുഴുവനുമുള്ള ജനങ്ങൾ അദൃശ്യമായ ഒരു മഹാ വിപത്തിനെ ഭയപ്പെട്ടു സ്വന്തം വീടുകളിൽ ഒറ്റപ്പെട്ടു കഴിയുംമ്പോൾ എല്ലാവർക്കും മാനസിക ആരോഗ്യവും ആനന്ദവും നൽകുക എന്ന ഉദ്ദേശത്തോടുകൂടി കലാഭവൻ ലണ്ടൻ യുകെയിൽ തുടങ്ങിവെച്ച “WE SHALL OVERCOME” എന്ന ഫേസ്ബുക് ലൈവ് ക്യാമ്പയിൻ ഇന്ന്‌ അതിർത്തികൾ കടന്നു മുന്നേറുകയാണ് . യുകെയിലെ പ്രമുഖ മലയാളി ഗായകരോടൊപ്പം ലോകമെമ്പാടുമുള്ള പ്രശസ്തരായ അനേക മലയാളി ഗായകരും ഈ സംരംഭത്തിൽ പങ്കുചേരുന്നു.
ഇന്ന് ഏപ്രിൽ പതിനാറാം തിയതി വ്യാഴാഴ്ച്ച WE SHALL OVERCOME ലൈവിൽ എത്തുന്നത് മലയാളികൾക്ക് സുപരിചിതയായ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാള ചലച്ചിത്ര ഗാന രംഗത്തേക്ക് പ്രവേശിച്ച പ്രശസ്‌ത ഗായിക അമൃത സുരേഷ് ആണ്. ഒരു പ്രശസ്ത ഗായിക, കമ്പോസർ, ഗാന രചയിതാവ്, റേഡിയോ ജോക്കി, എന്ന നിലകളിലെല്ലാം പ്രശസ്തയാണ് അമൃത സുരേഷ്. “അമൃതം ഗമയ” എന്ന ഒരു മ്യൂസിക് ബാൻഡ് ആരംഭിച്ചിരിക്കുന്നത് അമൃതയും സഹോദരിയും പ്രശസ്ത ഗായികയുമായ അഭിരാമിയും ചേർന്നാണ്.
ശ്രവണസുന്ദരങ്ങളായ ഗാനങ്ങളിലൂടെ നമ്മുടെ മനസ്സിനെ കുളിരണിയിക്കാൻ നാളെ യുകെ സമയം നാല് മണിക്ക് (ഇന്ത്യൻ സമയം 8 :30 പിഎം )WE SHALL OVERCOME ലൂടെ അമൃതാ സുരേഷ് നമ്മുടെ മുൻപിൽ എത്തുന്നു.
ഇന്ന് വൈകിട്ട് ആറു മണിക്ക് (ഇന്ത്യൻ സമയം 10:30pm) രണ്ടാമത്തെ മ്യൂസിക് ലൈവിൽ എത്തുന്നത്‌ യുകെയിലെ അറിയപ്പെടുന്ന ഗായകനായ ജോൺസൻ ജോൺ ആണ്. ഇന്നത്തെ സായാഹ്നം സംഗീത സാന്ദ്രമാക്കാൻ എല്ലാവരെയും കലാഭവൻ ലണ്ടൻ ഒരുക്കുന്ന WE SHALL OVERCOME ഫേസ്ബുക് ലൈവിലേക്കു സാദരം ക്ഷണിക്കുന്നു…
അതിജീവനത്തിന്റെ പാതയിലൂടെയാണ് മനുഷ്യജീവിതം മുന്നോട്ടു പോകുന്നത് ..അതെ നമ്മൾ ഇതും അതിജീവിക്കും!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more