1 GBP = 104.29
breaking news

പുതുവർഷദിനത്തിലും ലണ്ടനിൽ രക്തച്ചൊരിച്ചിലോടെ തുടക്കം; നാലായിരം പൗണ്ട് ആഴ്ചയിൽ വാടകയുള്ള വിദ്യാർത്ഥികളുടെ ഫ്ലാറ്റിലേക്ക് ഇടിച്ച് കയറിയ സംഘത്തെ തടഞ്ഞ ബൗൺസർ കുത്തേറ്റ് മരിച്ചു

പുതുവർഷദിനത്തിലും ലണ്ടനിൽ രക്തച്ചൊരിച്ചിലോടെ തുടക്കം; നാലായിരം പൗണ്ട് ആഴ്ചയിൽ വാടകയുള്ള വിദ്യാർത്ഥികളുടെ ഫ്ലാറ്റിലേക്ക് ഇടിച്ച് കയറിയ സംഘത്തെ തടഞ്ഞ ബൗൺസർ കുത്തേറ്റ് മരിച്ചു

ലണ്ടൻ: കഴിഞ്ഞ ഒരു വർഷം ലണ്ടനിൽ അരങ്ങേറിയത് കത്തിക്കുത്താക്രമണങ്ങളുടെ നിര തന്നെയായിരുന്നു. നിരവധി ജീവനുകളാണ് ലണ്ടനിലെ തെരുവുകളിൽ പൊലിഞ്ഞത്. പുതുവർഷം കൂടുതൽ ജാഗ്രതയോടെയാണ്‌ പോലീസും മറ്റ് സംവിധാനങ്ങളും രംഗത്തുണ്ടായിരുന്നത്. എന്നാൽ സംഭവിച്ചത് മറ്റൊരു ദുരന്തം കൂടിയായിരുന്നു. ഒരു സ്വകാര്യ പുതുവത്സരാഘോഷങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ച് കയറിയ സംഘത്തെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനാണ് അതിക്രമികളുടെ കത്തിമുനയിൽ ജീവൻ വെടിഞ്ഞത്.

ലോകത്തെ തന്നെ ഏറ്റവും അധികം വാടകയുള്ള വിദ്യാർത്ഥികളുടെ ഫ്‌ളാറ്റിൽ നടന്ന ന്യൂ ഇയർ പാർട്ടിയിൽ അതിക്രമിച്ച് കടന്ന സംഘത്തെ തടഞ്ഞ മുപ്പത്കാരനാണ് കൊല്ലപ്പെട്ടത്. ലണ്ടൻ മേ ഫെയറിലെ പന്ത്രണ്ടര മില്യൺ പൗണ്ട് വിലമതിക്കുന്ന ഫ്ലാറ്റിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സമ്പന്നരുടെ മക്കൾ താമസിക്കുന്ന ഫ്ലാറ്റിൽ നടന്ന പാർട്ടിയിലാണ് അതിക്രമികൾ ഇരച്ച് കയറാൻ ശ്രമിച്ചത്. 37 ഉം 29 ഉം വയസ്സുള്ള മറ്റു രണ്ടു സെക്യൂരിറ്റി സ്റ്റാഫുകൾക്കും 29 കാരിയായ മറ്റൊരു സ്ത്രീക്കും കത്തിക്കുത്തിൽ പരിക്കേറ്റു. എന്നാൽ ഇവരുടെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വെളുപ്പിന് അഞ്ചരയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ കത്തിക്കുത്ത് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെ വെളുപ്പിന് നാലരയോടെ സൗത്ത് ലണ്ടനിലെ കേമ്പർവെലിൽ ഒരു സ്ത്രീക്ക് കത്തിക്കുത്ത് ഏറ്റിരുന്നു. സംഭവത്തിൽ ഒരു 34കാരനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ വർഷം ലണ്ടൻ നഗരത്തിൽ 134പേരാണ് കത്തികുത്താക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. സ്കോട്ലൻഡ് യാർഡ് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഒരുക്കിയിരുന്നെങ്കിലും ആക്രമണ പരമ്പരകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കയുളവാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more