1 GBP = 104.22
breaking news

യുകെയിലെ ഭാഷാസ്നേഹികളുടെ കൂട്ടാഴ്മയായ ലണ്ടൻ മലയാള സാഹിത്യവേദിയെ നയിക്കുവാൻ പുതിയ കമ്മറ്റി നിലവിൽ വന്നു

യുകെയിലെ ഭാഷാസ്നേഹികളുടെ കൂട്ടാഴ്മയായ ലണ്ടൻ മലയാള സാഹിത്യവേദിയെ നയിക്കുവാൻ പുതിയ കമ്മറ്റി നിലവിൽ വന്നു
2010 മുതൽ കലാസാംസ്കാരിക സാഹിത്യ രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടൻ മലയാള സാഹിത്യവേദിക്ക് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ കഴിവുള്ള പ്രഗത്ഭരും യുകെയിലെ സാംസ്‌കാരിക രംഗത്ത് പ്രശസ്തരുമടങ്ങിയ സമിതിയാണ് ഭരണ സാരഥ്യം ഏൽക്കുന്നത്. ജനറൽ കോർഡിനേറ്ററായി റജി നന്തികാട്ട് തുടരും സി. എ. ജോസഫ്, സിസിലി ജോർജ്ജ്, ജോർജ്ജ് അറങ്ങാശ്ശേരി, ടി. എം. സുലൈമാൻ എന്നിവർ കോർഡിനേറ്റർമാരായും സ്ഥാനമേക്കും.
സാംസ്കാരിക രംഗത്ത് വളരെ സജീവമായി ഇടപെടുന്ന റജി നന്തികാട്ട് കഴിഞ്ഞ നാല് വർഷമായി യുക്മ പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ചീഫ് എഡിറ്റർ ആണ്. ലണ്ടൺ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്റെ അമരക്കാരനായും പ്രവർത്തിക്കുന്നു. വെളിച്ചം പബ്ലിക്കേഷൻസ് ഇതിനോടകം പ്രവാസി എഴുത്തുകാരുടെ 4 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രമുഖരായ എഴുത്തുകാരുടെ കൃതികളും വായനക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മലയാളംവായന എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററായും റജി നന്തികാട്ട് പ്രവർത്തിക്കുന്നു. നിലവിൽ എൻഫീൽഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പി. ആർ. ഒ ആണ് ഇദ്ദേഹം.
യുകെയിലെ സാംസ്‌കാരിക രംഗത്തും കലാ രംഗത്തും യാതൊരു പരിചയപ്പെടുത്തലിന്റെയും ആവ്യശ്യമില്ലാത്ത വ്യക്തിയാണ് സി. എ. ജോസഫ്. നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവർത്തിച്ചിട്ടുള്ള സി. എ. ജോസഫ് യുക്മയുടെ തുടക്കം മുതൽ കലാവിഭാഗം കൺവീനർ, സാംസ്‌കാരിക വേദി ജനറൽ കൺവീനർ, സാംസ്‌കാരിക വേദി വൈസ് ചെയർമാൻ, ജ്വാല ഇ മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം , അയർക്കുന്നം മറ്റക്കര സംഗമം ജനറൽ കൺവീനർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സി.എ. ജോസഫ് നല്ലൊരു അഭിനേതാവും പ്രഭാഷകനുമാണ്. യുകെയിൽ നിർമ്മിച്ചിട്ടുള്ള മിക്ക ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഒരു ബിലാത്തി പ്രണയം എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ലണ്ടനിലെ ഈസ്റ്റ് ഹാമിൽ താമസിക്കുന്ന സിസിലി ജോർജ്ജ് നല്ലൊരു സാഹിത്യകാരിയും കലാകാരിയുമാണ്. പ്രമുഖ മലയാളി സംഘടനയായ എം.എ.യു.കെ യുമായി ബന്ധപ്പെട്ടു നിരവധി പ്രവർത്തനങ്ങൾ സാംസ്‌കാരിക രംഗത്തും സാമൂഹ്യ രംഗത്തും ചെയ്യുന്ന സിസിലി ജോർജ്ജ് രണ്ടു കൃതികളുടെ രചയിതാവുമാണ്. കലാ സാഹിത്യ രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ചു ലണ്ടൻ മലയാള സാഹിത്യവേദി പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.
സ്കോട്ട്ലണ്ടിലെ അബർഡീനിൽ താമസിക്കുന്ന ജോർജ്ജ് അറങ്ങാശ്ശേരി മലയാള സാഹിത്യ രംഗത്ത് വേറിട്ട രചനാശൈലിയിലൂടെ വായനക്കാരുടെ പ്രിയ എഴുത്തുകാരനാണ്. യുക്മ പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായ
ജോർജ്ജ് അറങ്ങാശ്ശേരിയുടെ രണ്ടു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളും കഥകളും എഴുതുന്ന ജോർജ്ജ് അറങ്ങാശ്ശേരിയുകെയിലെ സാഹിത്യ രംഗത്തിന് വളരെയേറെ സംഭാവനകൾ നൽകുവാൻ കഴിയുന്ന വ്യക്തിയാണ്.
ലണ്ടനിൽ ട്രാവൽ മാനേജർ ആയി ജോലി ചെയ്യുന്ന ടി.എം.സുലൈമാൻ കോട്ടയം സ്വദേശിയാണ്. ഒഴിവ് വേളകളിൽ ഗസലുകളും കവിതകളും ഗാനങ്ങളും എഴുതി സാഹിത്യരംഗത്ത് വളരെ സജീവമാണ് സുലൈമാൻ. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ലേഖനങ്ങളും
എഴുതാറുണ്ടു. IATA സെർട്ടിഫൈഡ് ഇന്റർനാഷണൽ ട്രാവൽ കൺസൾട്ടന്റ ആയ സുലൈമാൻ ചരിത്രത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം ലണ്ടൺ സ്കൂൾ ഓഫ് ജേർണലിസത്തിൽ നിന്നും ഡിപ്ലോമയും നേടിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more