1 GBP = 104.17
breaking news

ലോക കേരളസഭ റീജിയണൽ കോൺഫ്രൻസിന്റ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് മിഴിവേകുവാൻ സാംസ്കാരിക പരിപാടികൾ; പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27.

ലോക കേരളസഭ റീജിയണൽ കോൺഫ്രൻസിന്റ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനത്തിന് മിഴിവേകുവാൻ സാംസ്കാരിക പരിപാടികൾ; പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27.

ജയൻ എടപ്പാൾ (പി.ആർ.ഒ.)

ലണ്ടൻ: ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ രൂപീകരിച്ച സംരംഭമാണ് ലോക കേരളസഭ.

ലോകകേരള സഭയുടെ യുകെ യൂറോപ്പ് മേഖലാ സമ്മേളനം ഈ വരുന്ന ഒക്ടോബർ 9 നു ലണ്ടനിൽ ചേരും . മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാരായ പി രാജീവ് , വി ശിവൻകുട്ടി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

കേരളത്തിന്റെ മുന്നോട്ടുള്ളപോക്കിലും ഒരു നവകേരളത്തിന്റെ നിർമ്മിതിയിലും യുകെയിലുള്ള പ്രവാസികൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാനുള്ള വേദിയാണ് ലോക കേരളസഭ ഒരുക്കുന്നത്. ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്ന ഈ സമ്മേളനത്തിൽ ഏതാണ്ട് നൂറോളം പ്രതിനിധികളെ പങ്കെടുപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ പറയുന്ന ഓൺലൈൻ ഗൂഗിൾ അപ്ലിക്കേഷൻ ഫോം സെപ്തംബര് 27 നകം പൂരിപ്പിച്ചു നൽകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ലോക കേരളസഭ സെക്രട്ടേറിയറ്റ്‌ തെരെഞ്ഞെടുക്കുന്നവർക്കാവും യോഗത്തിലേക്ക് ക്ഷണം ലഭിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് :

https://docs.google.com/forms/d/1BxWKNv5aW0Rd2QEMvmgyznslvrOg6Cx3QrZjmjfduR8/edit

അവസാന തീയ്യതി : സെപ്തംബര് 27

ലോകകേരളാ സഭയുടെ യുകെ യൂറോപ്പ് സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് എല്ലാ പ്രവാസികളോടും ലോക കേരളസഭ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more