1 GBP = 104.30
breaking news

ലിംക നേഴ്സസ് ഡേ സെലിബ്രേഷനും മികച്ച നഴ്സുമാർക്കുള്ള അവാർഡ് ദാനവും മെയ് 6 ശനിയാഴ്ച.

<strong>ലിംക നേഴ്സസ് ഡേ സെലിബ്രേഷനും മികച്ച നഴ്സുമാർക്കുള്ള അവാർഡ് ദാനവും മെയ് 6 ശനിയാഴ്ച.</strong>

ബിനു മൈലപ്ര, പി ർ ഓ

അതുര സേവനം ജീവിതചര്യയാക്കിയ മാലാഖമാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേഴ്സുമാരുടെ ഒപ്പം എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള ലിംക ഇത്തവണയും നഴ്സസ് ഡേ അതിവിപുലമായി ആഘോഷിക്കുകയാണ്.

എൻഎച്ച്എസ് ഇംഗ്ലണ്ട് ഡയറക്ടർ, എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് നേഴ്സ്, ട്രേഡ് യൂണിയൻ ചെയർമാൻ, മെഡിക്കൽ യൂണിവേഴ്സിറ്റി അധ്യാപകർ, എൻഎച്ച്എസ് ട്രസ്റ്റുകളിലെ മുൻനിര നഴ്‌സുമാരിൽ നിന്നുള്ള വിജ്ഞാനപ്രദമായ സന്ദേശങ്ങൾ, പരിചയസമ്പന്നരായ നഴ്‌സുമാരിൽ നിന്നുള്ള പ്രചോദനാത്മകമായ പ്രസംഗങ്ങൾ, സ്വന്തം മേഖലകളിൽ വിദഗ്ധരായ നഴ്‌സുമാരുടെ കരിയർ പിന്തുണയും മാർഗനിർദേശവും.

വിദേശ രാജ്യങ്ങളിൽ നഴ്സിംഗ് പൂർത്തിയാക്കിയ ശേഷം യുകെയിൽ കെയററായി ജോലി ചെയ്യുന്നവർക്ക് എൻ എം സി യുടെ പുതിയ നിബന്ധനകൾ അനുസരിച്ച് പിൻ നമ്പർ കരസ്ഥമാക്കുന്നതിനുള്ള മാർഗനിർദേശങ്ങളെക്കുറിച്ച് ആ മേഖലയിലെ വിദഗ്ധർ സംസാരിക്കുന്നതാണ് തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനും പ്രത്യേക അവസരം ഉണ്ടായിരിക്കുന്നതാണ്.
തൊഴിൽ മേഖലയിലെ നിയമ വ്യവസ്ഥകളെക്കുറിച്ച് നിയമ വിദഗ്ധർ സംസാരിക്കുന്നു. നഴ്സുമാരുടെ ദൈനംദിന ജീവിതത്തിൻറെ ഭാഗമായ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആ രംഗത്തെ വിദഗ്ധർ സംസാരിക്കുന്നു.

ഇത് വിവരദായകവും അതേ സമയം രസകരവുമായിരിക്കും. ഓരോ സെഷനിലും ചോദ്യോത്തര അവസരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേഴ്സിസൈടിലെ നേഴ്സുമാരുടെ ഇടയിൽ നിന്നും തങ്ങളുടെ ജോലിയിലും സാമൂഹ്യ ജീവിതത്തിലും സമൂഹ ഉന്നമനത്തിന് വേണ്ടി സ്തുത്യർഹ സേവനം കാഴ്ചവച്ച നേഴ്സുമാരെ പ്രത്യേകം ആദരിക്കുന്നതുമാണ്.

പങ്കെടുക്കുന്നവർക്ക് സിപിഡി സാധുത ഉള്ള സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

ഉച്ചകഴിഞ്ഞ് 3.30ന് രജിസ്ട്രേഷൻ ആരംഭിച്ചു ഭക്ഷണശേഷം 8 മണിക്ക് പിരിയുന്ന രീതിയിൽ ആണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.

ഇനിയും രജിസ്റ്റർ ചെയ്യാൻ താൽപ്പര്യം ഉള്ളവർക്ക് ഏതാനും സീറ്റുകൾ കൂടി ലഭ്യമാണ്. രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഉപയോഗിച്ച് മെയ് മാസം മൂന്നാം തിയതിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSc5qlBWtW1BiwNtL3xAFG_QcS0SBYYt8IPMTepuLj7Zuo7Xiw/viewform

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് ലിംക ഭാരവാഹികളെ ബെന്ധപെടുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more