1 GBP = 104.29
breaking news

ലിഗയുടെ മരണം; ശാസ്ത്രീയ തെളിവുകൾ അനുകൂലം, മുഖ്യപ്രതി ഉൾപ്പെടെ സംഘത്തിൻെറ അറസ്​റ്റ്​ ഉടൻ

ലിഗയുടെ മരണം; ശാസ്ത്രീയ തെളിവുകൾ അനുകൂലം, മുഖ്യപ്രതി ഉൾപ്പെടെ സംഘത്തിൻെറ അറസ്​റ്റ്​ ഉടൻ

കോ​വ​ളം: വി​ദേ​ശ വ​നി​ത ലി​ഗ സ്ക്രോ​മേ​നി​യു​ടെ (32) കൊ​ല​പാ​ത​ക​ത്തി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ അ​റ​സ്​​റ്റ്​ ഉ​ട​ൻ. യോ​ഗ അ​ധ്യാ​പ​ക​ന​ട​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ഇ​യാ​ളെ സ​ഹാ​യി​ച്ച നാ​ലോ​ളം പേ​രു​ടെ അ​റ​സ്​​റ്റ്​ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ  പ​റ​ഞ്ഞു.

പ്ര​തി​ക​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ മൃ​ത​ദേ​ഹം കി​ട​ന്ന വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളി​ൽ​നി​ന്ന്​ ഫോ​റ​ൻ​സി​ക്​ സം​ഘ​ത്തി​ന് ല​ഭി​ച്ച​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഇ​തോ​ടെ ലി​ഗ​യു​ടെ മ​ര​ണം ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന സ​ഹോ​ദ​രി ഇ​ൽ​സി​യു​ടെ വാ​ദം അ​ന്വേ​ഷ​ണ​സം​ഘം ശ​രി​വെ​ച്ചി​രി​ക്കു​ക​യാ​ണ്.

വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച സ്ര​വം പ്ര​തി​ക​ളു​ടേ​താ​ണെ​ന്ന് ഉ​ന്ന​ത​ത​ല മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ചെ​ന്ന് സം​ശ​യി​ക്കു​ന്ന വ​ള്ളി​യി​ൽ​നി​ന്നും നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​തി​​​െൻറ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​വും കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തും.

കോ​വ​ള​ത്തെ ടൂ​റി​സ്​​റ്റ​്​ ഗൈ​ഡും യോ​ഗ അ​ധ്യാ​പ​ക​നു​മാ​യ യു​വാ​വാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്നാ​ണ് വി​വ​രം. ലി​ഗ​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​തി​​​​െൻറ പ​ക​ർ​പ്പ് സ​ഹോ​ദ​രി ഇ​ൽ​സി​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more