1 GBP = 104.38
breaking news

ലെസ്റ്റർ കേരള കമ്മ്യുണിറ്റിക്കു നവ നേതൃത്വം..

ലെസ്റ്റർ കേരള കമ്മ്യുണിറ്റിക്കു നവ നേതൃത്വം..

ലെസ്ററിലെ മലയാളികളുടെ സംഘടനയായ ലെസ്റ്റർ കേരള കമ്മ്യുണിറ്റിയെ പുതുമുഖങ്ങൾ നയിക്കും. ഈകഴിഞ്ഞ 5 നു ശനിയാഴ്ച ലെസ്റ്ററിലെ ജഡ്ജ്മെഡോ കമ്മ്യുണിറ്റി കോളേജിലെ മഹനീയ അങ്കണത്തിൽ വെച്ച് നടന്ന പൊതുയോഗത്തിൽ വെച്ചായിരുന്നു പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത് . ഈക്കഴിഞ്ഞ കാലയളവിലെ ലെസ്റ്ററിലെ മലയാളികളുടെ മാത്രമല്ല യുകെയിലെ മിഡ്‌ലാൻസിൽ താമസിക്കുന്ന മുഴുവൻ മലയാളികളുടെയും സാമൂഹിക സാംസ്‌കാരിക രംഗത്തെ മറക്കാൻ കഴിയാത്ത ചലനങ്ങൾ സൃഷ്ടിച്ചു മുന്നേറുന്ന ലെസ്റ്റർ കേരള കംമ്യുണിറ്റി നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും ഭാഗഭാക്കായാണ് മുൻപോട്ടു പോകുന്നത് .

മുൻ പ്രസിഡന്റ് ലൂയിസ് കെന്നഡിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ . സെക്രട്ടറി സുബിൻ സുഗുണൻ വാർഷിക റിപ്പോർട്ടു പൊതുയോഗ സമക്ഷം അവതരിപ്പിച്ചു . മുൻ ട്രെഷറർ ജെയിൽ ജോസഫ് കണക്കാവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു .


പിന്നീട് 2022 /2023 ലെ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു .27 അംഗ കമ്മറ്റിയിൽ നിന്നും പ്രെസിഡന്റായി ജോസ് തോമസിനെയും സെക്രട്ടറിയായി അജീഷ് കൃഷ്ണനെയും ട്രെഷറർ ആയി ബിനു ശ്രീധരനെയും ഐക്യകണ്ഠേന തെരെഞ്ഞെടുത്തു. കൂടാതെ കമ്മറ്റിയുടെ എക്സിക്യൂട്ടീവിലേക്കു വൈസ് പ്രെസിഡന്റായി രമ്യ ലിനേഷിനെയും ജോയിന്റ് സെക്രട്ടറിയായി ജിതിൻ വിജയനെയും തെരെഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി അജയ് പെരുമ്പലത്തു , സോണി ജോർജ് , ബെന്നി പോൾ , രമേശ് ബാബു , ജോസഫ് ജോൺ (ടിറ്റി ), ബിജു പോൾ , ലൂയിസ് കെന്നഡി , സുബിൻ സുഗുണൻ , അനീഷ് ജോൺ , അഷിത വിനീത , രെഞ്ചു നായർ , ടോംസൺ തോമസ് , ലിജോ ജോൺ , ജോസ് പി ജെ ,ബിജു മാത്യു , ഷിബു പുന്നൻ , ജെയിൻ ജോസഫ് ,അനു അംബി , അക്ഷയ് കുമാർ പി ജി , പൗലോസുകുട്ടി സി മത്തായി , മനു പി ഷൈൻസ്,സനിഷ് വി എസ് എന്നിവരെ തെരെഞ്ഞെടുത്തു

പൊതുയോഗത്തിൽ യുക്മ കലാമേളയിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ
ഒന്നാം സമ്മാനം വാങ്ങിയ അഷിത വിനീതിനെ അഭിനന്ദിക്കുകയും ട്രോഫി കൈ മാറുകയും ചെയ്തു .സോച്ചാറോ ഡാൻസിംഗ് ടീമിന്റെ അത്യുഗ്രൻ ഡാൻസോടെയാണ് പരിപാടികൾ അവസാനിച്ചത് . ലെസ്റ്ററിലേ കലാകാരന്മാരുടെ കലാപരിപാടികളും പരിപാടിക്ക് മാറ്റു കൂട്ടി . ഭാവി പരിപാടികളെ പറ്റിയുള്ള ചർച്ചകളിൽ കമ്മ്യുണിറ്റിക്കു സ്വന്തമായി ഒരു ആസ്ഥാനം നേടിയെക്കുന്നതിനു വേണ്ടിയുള്ള വീക്ഷണങ്ങൾ പൊതുയോഗത്തിൽ പങ്കുവെക്കയുണ്ടായി . പുതിയതായി ലെസ്റ്ററിൽ എത്തിയ മുഴുവൻ മലയാളികളെയും
ലെസ്റ്റർ കേര ളാ കംമ്യുനിട്ടിയുമായി ബന്ധിപ്പിച്ചു കൊണ്ട് പ്രവർത്തന മണ്ഡലം വ്യാപിപ്പിക്കുവാൻ തീരുമാനിക്കുകയും
ചെയ്തു .

കോവിടിന്റെ പശ്ചാത്തലത്തിലും ഓൺലൈനിലും അല്ലാതെയും ബാര്ബിക്യു് സ്പോർട്സ് ഡേ , ഓണാഘോഷവും ഉൾപ്പെടെ
നിരവധി പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടാണ് ലെസ്റ്റർ കേരള കമ്മ്യുണിറ്റി മുൻപോട്ടു പോയത് . പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒരുമിക്കുമ്പോൾ പരിപാടികൾ ഗംഭീരമാകും എന്നുറപ്പിക്കാം . ലെസ്റ്ററിലെ മുഴവൻ മലയാളികളെയും ഒരുമിപ്പിച്ചു കൊണ്ട് കൂടുതൽ വർണ്ണശബളമായ പരിപാടികൾ സംഘടിപ്പിച്ചു മുൻപോട്ടു കൊണ്ട് പോകുവാൻ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് പുതിയ കമ്മറ്റി .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more