1 GBP = 104.33
breaking news

ലീഡ്‌സ് കാറപകടം; അഞ്ചുപേർ കൊല്ലപ്പെട്ട അപകടത്തിന് കാരണക്കാരനായ കൗമാരക്കാരന് നാലര വർഷം തടവ്

ലീഡ്‌സ് കാറപകടം; അഞ്ചുപേർ കൊല്ലപ്പെട്ട അപകടത്തിന് കാരണക്കാരനായ കൗമാരക്കാരന് നാലര വർഷം തടവ്

ലീഡ്സ്: മോഷ്ടിച്ചെടുത്ത കാറുമായി കറങ്ങാനിറങ്ങിയ കൗമാരക്കാർ അപകടത്തിൽപ്പെട്ട് മരിച്ചത് അഞ്ചുപേർ. ഇക്കഴിഞ്ഞ നവംബർ 26ന് ലീഡ്‌സിലെ മീൻവുഡ്‌ ഏരിയയിലെ സ്റ്റോൺഹെഞ്ച് റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലീഡ്‌സിലെ ഹെഡിങ്‌ലി ഏരിയയിൽ നിന്ന് മോഷ്ടിച്ചെടുത്ത റെനോൾട്ട് ക്ലിയോ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഓടിച്ചിരുന്ന പതിനഞ്ചുകാരനൊഴികെ മറ്റെല്ലാവരും അപകടത്തിൽ കൊല്ലപ്പെട്ടു. മുപ്പത് മൈൽ വേഗതയിൽ പോകേണ്ട റെസിഡൻഷ്യൽ ഏരിയയിൽ 88 മൈൽ വേഗതയിലായിരുന്നു വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. രണ്ടു പേർ സംഭവസ്ഥലത്തും മറ്റ് മൂന്നുപേർ ആശുപത്രിയിലുമാണ് മരിച്ചത്.

സഹോദരങ്ങളായ എലീസ് തോൺടൻ(12), എലിയറ്റ് തോൺടൻ (14), ഡാനിയേൽ ഹാർട്ട്(15), ആന്തണി ആർമാർ(27), റോബി മീരൻ (24) എന്നിവരാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന പതിനഞ്ചുകാരനു ഗുരുതരമായി പരിക്കേറ്റിരുന്നു.

ലീഡ്സ് ക്രൗൺ കോർട്ടിൽ ഹാജരാക്കിയ പ്രതിക്ക് ജഡ്ജ് പീറ്റർ കോലിയർ ആണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ നാലര വർഷത്തിലേക്ക് ഒതുക്കിയത്. പതിമൂന്നര വർഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്ന് ജഡ്ജ് പറഞ്ഞു. നാലര വർഷം തടവിന് പുറമേ അടുത്ത ഏഴു വർഷത്തേക്ക് പ്രതിക്ക് വാഹനമോടിക്കാനും കഴിയില്ല.

ലീഡ്‌സ് കാർ അപകടം; പതിനഞ്ചുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more