1 GBP = 104.13
breaking news

ചെംസ്ഫോർഡിൽ മകനെ സന്ദർശിക്കാനെത്തിയ പിതാവ് ലക്ഷ്മണൻ നായർ ഹൃദയാഘാതം മൂലം മരണമടഞ്ഞു….

ചെംസ്ഫോർഡിൽ മകനെ സന്ദർശിക്കാനെത്തിയ പിതാവ് ലക്ഷ്മണൻ നായർ ഹൃദയാഘാതം മൂലം മരണമടഞ്ഞു….

ആറുമാസം മുമ്പ് നാട്ടിൽ നിന്നും യുകെയിൽ മകനെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിൽ എത്തിയ റിട്ടയേർഡ് റവന്യൂ ഉദ്യോഗസ്ഥൻ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം ഉഴവൂർ കൊരട്ടികുന്നേൽ കരുനെച്ചി കെ.എസ് ലക്ഷ്മണൻ നായരാണ്(75) അടുത്ത ദിവസം കുടുംബസമേതം നാട്ടിലേക്ക് തിരികെ പോകാനിരിക്കെ ആകസ്മികമായി വിടവാങ്ങിയത്. ഭാര്യയോടും മകനോടുമൊപ്പം (അനൂപ്) ആറു മാസത്തിലേറെയായി ചെംസ്ഫോർഡിലായിരുന്നു താമസം.സംസ്ക്കാരം പിന്നീട്.

  മക്കൾ : അനൂപ്(സോഷ്യൽ വർക്കർ, യുകെ), അജ്ഞുമരുമക്കൾ – ചിത്ര പോങവന, ആർപ്പൂക്കര, അനൂപ് കുമാർ (പ്രണവം, തിരുവഞ്ചൂർ ).

പരേതൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more