1 GBP = 104.13
breaking news

‘സ്വന്തമായി ചിന്തിച്ച് തീരുമാനമെടുക്കാനാകാത്ത വിധം മാനസികാസ്വാസ്ഥ്യം ഉള്ള പാർട്ടിയാണ് കോൺഗ്രസ്സ്’ ; തുറന്നടിച്ച് ഖുശ്ബു

‘സ്വന്തമായി ചിന്തിച്ച് തീരുമാനമെടുക്കാനാകാത്ത വിധം മാനസികാസ്വാസ്ഥ്യം ഉള്ള പാർട്ടിയാണ് കോൺഗ്രസ്സ്’ ; തുറന്നടിച്ച് ഖുശ്ബു

സ്വന്തമായി ആലോചിച്ചു തീർപ്പിലെത്താൻ കഴിയാത്ത ഒരു പാർട്ടിയാണ് കോൺഗ്രസ്സ് എന്ന് കടുത്ത ഭാഷയിൽ വിമർശിച്ച് ഖുശ്‌ബു. കോൺഗ്രസ്സ് പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്ന ഖുശ്‌ബു ചൊവ്വാഴ്ചയാണ് ഇത്തരമൊരു പ്രസ്താവന ഇറക്കിയത്. ഖുശ്ബുവിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവായ അഴഗിരി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കവേ ആണ് അവർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വിവേകമുളള സ്ത്രീകളെ കോണ്‍ഗ്രസിന് വേണ്ടെന്നും, സത്യം പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്നും ഖുശ്ബു കുറ്റപ്പെടുത്തി. ‘കോൺഗ്രസ്സിൽ പ്രവർത്തിച്ച അത്രയും നാൾ ഞാൻ പാർട്ടിയോട് കൂറ് കാണിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്നിട്ടുള്ള വിദ്യാഭ്യാസ നയത്തെയും, മുത്തലാഖിനെയും ഞാൻ അന്നും സ്വാഗതം ചെയ്തിട്ടുമുണ്ട്’,ഖുശ്‌ബു പറഞ്ഞു.

ബിജെപിയിൽ താൻ വളരെ സംതൃപ്തയാണ് എന്നും, എല്ലാ തെരുവിലും താമര വിരിയണം’, എന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു. അതേസമയം കോണ്‍ഗ്രസില്‍ നിന്നും ഖുശ്ബു പുറത്തേക്ക് പോയത് പാര്‍ട്ടിയെയോ തമിഴ്‌നാട്ടില്‍ അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനേയോ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ പ്രതികരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more