1 GBP = 104.36

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമത്തിൽ 5 കോടി നഷ്ടം : നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമത്തിൽ 5 കോടി നഷ്ടം : നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ

പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമങ്ങളിൽ നഷ്ടപരിഹാരം തേടി കെഎസ്ആർടിസി ഹൈക്കോടതിയിൽ. അഞ്ച് കോടി ആറ് ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമാണുണ്ടായത്. പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഈ തുക ഈടാക്കി കിട്ടണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു.

ഏത് ഹർത്താൽ നടന്നാലും കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് അതിക്രമമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇതുവരെ കോർപറേഷൻ തന്നെയാണ് നഷ്ടം പരിഹരിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കോർപറേഷന് സ്വന്തം നിലയിൽ നഷ്ടം പരിഹരിക്കാൻ സാധിക്കില്ല. കെഎസ്ആർടിസി ബസുകൾ അടിച്ചു തകർത്ത പ്രതിഷേധക്കാരുടെ പ്രവൃത്തി മുറിവിൽ ഉപ്പ് തേക്കുന്നത് പോലെയാണ്.

പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ പൊതുജനങ്ങളിൽ അതീവ ഭയമുണ്ടാക്കുന്ന അക്രമങ്ങളാണ് അരങ്ങേറിയത്. 58 ബസുകൾ തകർത്തു. സർവീസുകൾ നടത്താൻ കഴിയാത്തത് കാരണമുണ്ടായ നഷ്ടം അടക്കം 50621382 രൂപ ഈടാക്കി കിട്ടണം. ഹർത്താൽ ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ടിൽ നിന്ന് തുക ഈടാക്കണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more