1 GBP = 104.31

കൊട്ടിയൂർ പീഡനം: മകൾക്കു പിന്നാലെ അമ്മയും കൂറുമാറി

കൊട്ടിയൂർ പീഡനം: മകൾക്കു പിന്നാലെ അമ്മയും കൂറുമാറി

കണ്ണൂർ:കൊട്ടിയൂരിലെ പള്ളിമേടയിൽ പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചെന്ന കേസിൽ പരാതിക്കാരിയുടെ അമ്മയും കൂറുമാറി. വൈദികനെതിരെ പരാതിയില്ലെന്നും പെൺകുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയത് തെറ്റാണെന്നും ഇവർ മൊഴി നൽകി. കഴിഞ്ഞ ദിവസം തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ (ഒന്ന്) കേസിന്റെ വിചാരണ തുടങ്ങിയപ്പോൾ പരാതിക്കാരിയും കൂറുമാറിയിരുന്നു.
കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷൻ സമർപ്പിച്ച പെൺകുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളിൽ ഉള്ളതും പെൺകുട്ടിയുടെ യഥാർത്ഥ ജനനത്തീയതിയല്ല. പെൺകുട്ടി ജനിച്ചത് 1997ലാണ്. എന്നാൽ രേഖകളിലുള്ളത് 1999 എന്നാണ്.ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് തയ്യാറാണെന്നും പെൺകുട്ടിയുടെ അമ്മ കോടതിയിൽ അറിയിച്ചു. വൈദികനെതിരെ തനിക്ക് പരാതിയില്ലെന്നും ഇവർ കോടതിയിൽ പറഞ്ഞു. തുടർന്ന് ഇവരെയും കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. സ്വന്തം താത്പര്യപ്രകാരമാണ് വൈദികൻ റോബിൻ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും, അപ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നെന്നും കഴിഞ്ഞ ദിവസം പെൺകുട്ടി കോടതിയിൽ പറഞ്ഞിരുന്നു. പീഡനത്തിന് ഇരയായെന്ന് നേരത്തെ മജിസ്ട്രേറ്റിനോട് പറഞ്ഞത് ഭീഷണി മൂലമാണെന്നും, വൈദികനോടൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചു.

കേസിൽ പ്രതികളായിരുന്ന സിസ്റ്റർ ടെസ്സി, സിസ്റ്റർ ആൻസി മാത്യു, ഡോ. ഹൈദരാലി എന്നിവരെ സുപ്രീംകോടതി പ്രതിപട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇവർക്കെതിരെ തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായിരുന്ന തോമസ് തേരകം, സിസ്റ്റർ ബെറ്റി ജോസ് എന്നിവർ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. മൊത്തം 54 സാക്ഷികളാണ് കേസിലുള്ളത്. കമ്പ്യൂട്ടർ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം മറച്ചുവയ്ക്കാൻ ശ്രമിച്ചതിനാണ് ശിശുക്ഷേമ സമിതി അദ്ധ്യക്ഷനായിരുന്ന ഫാ. തേരകം ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിലുൾപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി ഫാ. റോബിൻ വടക്കുഞ്ചേരി കാനഡയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വഴിമധ്യേ പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more