1 GBP = 99.76
breaking news

പൂനെയിലെ തോല്‍വി മറക്കാന്‍ ടീം ഇന്ത്യ പോയത് എങ്ങോട്ടായിരുന്നു? ചിത്രങ്ങള്‍ വൈറലാകുന്നു

പൂനെയിലെ തോല്‍വി മറക്കാന്‍ ടീം ഇന്ത്യ പോയത് എങ്ങോട്ടായിരുന്നു? ചിത്രങ്ങള്‍ വൈറലാകുന്നു

ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ മത്സരത്തിന് ശേഷം കാണുന്നേ ഇല്ലായിരുന്നു. ദയനീയമായി പരാജയപ്പെട്ടതിന്റെ വേദനയില്‍ വിഷമിക്കുകയായിരിക്കും അവര്‍ എന്ന് കരുതിയവര്‍ക്ക് തെറ്റി. പരാജയത്തില്‍ വേദനിച്ചിട്ട് കാര്യമില്ലെന്ന് ഒരിക്കല്‍ കൂടി മനസ്സിലാക്കി തരികയാണ് നായകന്‍ വീരാട് കോഹ്ലി.

തിരിച്ചടിച്ചിരിക്കും ഇന്ത്യ, കാരണം ഇത് ചുണക്കുട്ടികളുടെ ടീമാണ്. തോല്‍വിയുടെ വേദനയില്‍ ഡ്രസിംഗ് റൂമില്‍ തലയും കുമ്പിട്ട് ഇരുന്നാല്‍ ബാംഗ്ലൂരിലെ അടുത്ത ടെസ്റ്റില്‍ മറുപടി നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് പൂനെയുടെ ഭംഗി ആസ്വദിക്കാന്‍ തന്നെ താരങ്ങള്‍ തീരുമാനിച്ചു

മനസ്സിനെ ശാന്തമാക്കാനായി ട്രക്കിംഗായിരുന്നു ടീം തെരഞ്ഞെടുത്ത വഴി. നല്ലൊരു പരിശീലനം കൂടിയാകും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പൂനെയുടെ മലനിരകളിലൂടെ സഞ്ചരിക്കുന്ന ടീമിന്റെ ചിത്രങ്ങള്‍ നായകന്‍ വിരാട് കോഹ്ലിയും സഹതാരങ്ങളായ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനുമെല്ലാം ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്

ഓസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ കനത്ത തോല്‍വിയായിരുന്നു പൂനെ ടെസ്റ്റില്‍ ഇന്ത്യ ഏറ്റുവാങ്ങിയത്. 333 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 19 തുടര്‍വിജയങ്ങളെന്ന ഇന്ത്യയുടെ റെക്കോര്‍ഡ് കുതിപ്പിനും ഇതോടെ അന്ത്യമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more