1 GBP = 104.21
breaking news

പൗലോസ് പാലാട്ടിയുടെ പിതാവ് നിര്യാതനായി

പൗലോസ് പാലാട്ടിയുടെ പിതാവ് നിര്യാതനായി

യു കെ മലയാളിയും ബേസിംഗ്‌സ്‌റ്റോക്ക്‌ അസോസിയേഷനിൽ നിന്നുള്ള യുക്മ പ്രതിനിധിയുമായ പൗലോസ് പാലാട്ടിയുടെ പിതാവ് പാലാട്ടി കൊച്ചുപൈലോ മാസ്റ്റർ നിര്യാതനായി. കുറച്ചു നാളുകളായി അസുഖ ബാധിതനായിരുന്ന പിതാവിനെ സന്ദർശിക്കുവാൻ കോവിഡ് യാത്രാ വിളക്കുകളുടെ സാഹചര്യത്തിൽ പൗലോസിനും കുടുംബത്തിനും കഴിഞ്ഞിരുന്നില്ല.

സംസ്ക്കാരം ഇന്ന്‌ വൈകിട്ട് നാല്‌ മണിക്ക് ചാലക്കുടി മേലൂർ ശാന്തിപുരം സെന്റ് തോമസ് ദേവാലയത്തിൽ വച്ച്. പൗലോസിന്റെ പിതാവിന്റെ നിര്യാണത്തിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഡോക്റ്റർ ബിജു പെരിങ്ങത്തറ, സെക്രട്ടറി എം പി പദ്മരാജ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more