1 GBP = 104.38
breaking news

കെവിന്റേത് മുങ്ങിമരണമെന്ന് രാസപരിശോധനാ ഫലം

കെവിന്റേത് മുങ്ങിമരണമെന്ന് രാസപരിശോധനാ ഫലം

തിരുവനന്തപുരം: പ്രണയവിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ മുങ്ങിമരിച്ചതാണെന്ന് രാസപരിശോധനാഫലം.  കെവിന്റെ ശരീരത്തിലുണ്ടായിരുന്നത് തെന്മല ചാലിയക്കര ആറ്റിലെ വെള്ളം തന്നെയെന്നാണ് റിപ്പോർട്ട്.

കെവിന്റെ ശരീരത്തിനുള്ളിൽ മദ്യത്തിന്റെ അംശവുമുണ്ടായിരുന്നു. വെള്ളം ചോദിച്ച കെവിന് പ്രതികൾ മദ്യം നൽകിയെന്ന് മൊഴിയുണ്ടായിരുന്നു. ഡോക്ടർമാരുടെ വിദഗ്ധ സംഘം വെള്ളിയാഴ്ച തെന്മല സന്ദർശിക്കും

കെവിന്‍ മുങ്ങിമരിച്ചത് ആകാമെന്ന് പോസ്റ്റ്മോട്ടം റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. കെവിന്‍റെ ശരീരത്തിലെ പരുക്കുകള്‍ മരണകാരണമായിട്ടില്ല. തട്ടിക്കൊണ്ടുപോയ കെവിന്‍ കാറില്‍ നിന്നും ചാടിപ്പോയതാണെന്നാണ് എല്ലാ പ്രതികളും പൊലീസിന് നല്‍കിയ മൊഴി. മണിക്കൂറുകളോളം പൊലീസ് ഇവരെ ചോദ്യം ചെയ്തെങ്കിലും എല്ലാ പ്രതികളും ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more