1 GBP = 104.17
breaking news

പ്രവാസി കേരളാ കോൺഗ്രസ് (എം) യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി , ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ , ചീഫ് വിപ്പ് ഡോ. എൻ . ജയരാജ് , എം പി ,എം എൽ എ മാർ, എന്നിവർക്ക് ജൂൺ 26 നു ശനിയാഴ്ച സ്വീകരണം നൽകുന്നു.

പ്രവാസി കേരളാ  കോൺഗ്രസ് (എം)  യു കെ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പാർട്ടി  ചെയർമാൻ ജോസ് കെ മാണി , ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ  , ചീഫ് വിപ്പ് ഡോ. എൻ . ജയരാജ് ,  എം പി ,എം എൽ എ മാർ,  എന്നിവർക്ക്   ജൂൺ  26 നു  ശനിയാഴ്ച  സ്വീകരണം നൽകുന്നു.

കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട  മുൻ എം പി ജോസ് കെ മാണി ,ഇടതുപക്ഷ  ജനാധിപത്യമുന്നണിയിൽ ജല വിഭവ വകുപ്പ് മന്ത്രി  ആയ റോഷി അഗസ്റ്റിൻ , ഗവൺമെൻറ് ചീഫ് വിപ്പ് ഡോ . എൻ .ജയരാജ്  ,   തോമ്സ് ചാഴികാടൻ എം പി ,  എം എൽ എ മാരായ അഡ്വ .ജോബ് മൈക്കിൾ , അഡ്വ . സെബാസ്റ്റ്യൻ കുളത്തുങ്കൽ , അഡ്വ .പ്രമോദ് നാരായണൻ , പാർട്ടി സംസ്ഥന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , മറ്റു സംസ്ഥാന നേതാക്കന്മാർ  എന്നിവർക്ക് പ്രവാസി കേരളാ കോൺഗ്രസ് യു കെ യുടെ ആഭ്യമുഖ്യത്തിൽ  സ്വീകരണം നൽകും  .
 
കെ എം മാണി സാറിന്റെ മരണശേഷം കേരളാ കോൺഗ്രസ് പാർട്ടിയിലുണ്ടായ പ്രശ്നങ്ങളിൽ അടിപതറാതെ   പാർട്ടിയെ ഉള്ളംകൈയ്യിലെന്നപോലെ കാത്തുസൂക്ഷിക്കുകയും , പ്രസ്ഥാനത്തിന് ഒരു കോട്ടം തട്ടാതെയും  ,  പാർട്ടി പ്രവർത്തകരുടെ ആത്മവീര്യം ചോരാതെയും   ,മുഴുവൻ കേരളാ കോൺഗ്രസ് പ്രവർത്തകരെയും വിശ്വാസത്തിലെടുത്തു  എൽഡി എഫ് മുന്നണിയിൽ ചേരാൻ  രാഷ്ട്രീയ തീരുമാനമെടുക്കുകയും ചെയ്ത  കേരളാ കോൺഗ്രസ്  നേതാക്കന്മാർക്ക്   ഈ മാസം 26 നു വൈകുന്നേരം യു കെ സമയം അഞ്ചുമണിയ്ക്കു  (ഇന്ത്യൻ സമയം ഒൻപതര  മണി )  ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ കൂടി സ്വീകരണം  നൽകുമെന്ന്  പ്രവാസി കേരളാ കോൺഗ്രസ് യു കെ ഘടകം പ്രസിഡന്റ് ഷൈമോൻ തോട്ടുങ്കൽ  , ജനറൽ സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ  , സി എ  ജോസഫ് ,മാനുവൽ മാത്യു , ജിജോ അരയത് ,ബിനു മുപ്രാപ്പള്ളിൽ , ബെന്നി അമ്പാട്ട് , ജോഷി അയർക്കുന്നം, നാഷണൽ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയ്‌മോൻ വഞ്ചിത്താനം , ഷാജി വാരക്കുടി , ജോബിൾ വൂസ്റ്റർ , ജിജി വരിക്കാശ്ശേരി , വിനോദ് ചുങ്കക്കാരോട്ട്  എന്നിവർ അറിയിച്ചു .
 
ഈ സ്വീകരണ സമ്മേളനത്തിന്റെ  വിജയത്തിനായി പ്രവാസി കേരളാ കോൺഗ്രസിന്റെ ( യു കെ ഘടകം ) അൻപത് അംഗ നാഷണൽ കമ്മിറ്റിയുടെ നേത്ര്ത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു . യു കെ യിലെ എല്ലാ കേരളാ കോൺഗ്രസ് അനുഭാവികളും, പ്രവർത്തകരും  ഈ സ്വീകരണ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു കെ യിലെ കേരളാ കോൺഗ്രസ് പ്രവർത്തകരോ, അനുഭാവികളോ  താഴെ പറയുന്ന  ഫോൺ നമ്പറിലോ അല്ലെങ്കിൽ  [email protected]    എന്ന  ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ് .(07737171244 , 07828704378 ).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more