1 GBP = 104.29
breaking news

നിയമസഭ കൈയാങ്കളി കേസ്​ പിൻവലിക്കാനുള്ള തീരുമാനം നിയമവകുപ്പി​െൻറ ശിപാർശയില്ലാതെ

നിയമസഭ കൈയാങ്കളി കേസ്​ പിൻവലിക്കാനുള്ള തീരുമാനം നിയമവകുപ്പി​െൻറ ശിപാർശയില്ലാതെ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം നി​യ​മ​വ​കു​പ്പി​െൻറ ശി​പാ​ർ​ശ​യി​ല്ലാ​തെ. ഖ​ജ​നാ​വി​ന് ന​ഷ്​​ട​മു​ണ്ടാ​ക്കി​യ കേ​സ്​ പി​ൻ​വ​ലി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് നി​യ​മ​ത​ട​സ്സം ഇ​ല്ലെ​ന്ന വ്യ​ക്ത​മാ​യ നി​യ​മോ​പ​ദേ​ശം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ നി​യ​മോ​പ​ദേ​ശം നി​യ​മ​വ​കു​പ്പ് സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നി​ല്ല. പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​കി​ല്ലെ​ങ്കി​ൽ മാ​ത്രം കേ​സ്​ പി​ൻ​വ​ലി​ക്കാ​മെ​ന്നാ​യി​രു​ന്നു നി​യ​മ​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി സ​ർ​ക്കാ​റി​ന് ന​ൽ​കി​യ നി​യ​മോ​പ​ദേ​ശം.

തു​ട​ർ​ന്നാ​ണ് കേ​സ്​ പി​ൻ​വ​ലി​ക്കാ​ൻ കോ​ട​തി​യി​ൽ അ​നു​മ​തി​തേ​ടാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് നി​ർ​ദേ​ശി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ക​ല​ക്ട​ർ വ​ഴി​യാ​ണ് പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ട്ട​ർ​ക്ക് നി​ർ​ദേ​ശം​ന​ൽ​കി​യ​ത്. കേ​സ്​ പി​ൻ​വ​ലി​ക്കു​ന്ന ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
2015 മാ​ർ​ച്ച് 13ന് ​യു.​ഡി.​എ​ഫ് മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കൈ​യാ​ങ്ക​ളി​യും അ​ക്ര​മ​വും ന​ട​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more