1 GBP = 104.24
breaking news

കറൻസിയിൽ ദൈവങ്ങളുടെ പടം ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് കെജ്‌രിവാളിന്റെ കത്ത്

കറൻസിയിൽ ദൈവങ്ങളുടെ പടം ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് കെജ്‌രിവാളിന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കത്ത്. കറൻസിയിൽ ദൈവങ്ങളുടെ പടം ഉൾപ്പെടുത്താൻ അപേക്ഷിച്ചാണ് കത്ത്. സാമ്പത്തിക പ്രശ്നങ്ങൾ മറികടക്കാൻ അത് ഗുണമാകുമെന്ന് കെജ്‌രിവാൾ കത്തിൽ പറയുന്നു. ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധി കൊണ്ടുവരും കെജ്‌രിവാൾ പറഞ്ഞിരുന്നു . ഇക്കാര്യം പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടുമെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു.

കറൻസി നോട്ടുകൾ മാറ്റാനല്ല താൻ ആവശ്യപ്പെടുന്നതെന്നും ലക്ഷ്മിയുടെയും ഗ​ണപതിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. “എല്ലാ ദിവസവും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കുന്നു. അപ്പോൾ ഈ ചിത്രങ്ങൾ ചേർക്കാം”. രണ്ട് ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇൻഡോനേഷ്യ ഒരു മുസ്ലീം ഭൂരിപക്ഷ രാജ്യമാണ്, 2-3 ശതമാനം ഹിന്ദുക്കൾ മാത്രമേ ഉള്ളൂ, അവരുടെ കറൻസിയിൽ ഗണേശ് ജിയുടെ ഫോട്ടോയുണ്ട്. ഇൻഡോനേഷ്യക്ക് അത് ചെയ്യാൻ കഴിയുമ്പോൾ, എന്തുകൊണ്ട് നമുക്ക് കഴിയില്ല,” എന്നും ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം ചോദിച്ചിരുന്നു.

പ്രയത്നങ്ങൾ നടത്തിയിട്ടും, ദേവന്മാരും നമ്മെ അനുഗ്രഹിക്കുന്നില്ലെങ്കിൽ ചിലപ്പോൾ നമ്മുടെ പരിശ്രമം വിജയിക്കില്ല. നമ്മുടെ കറൻസിയിൽ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ വേണമെന്ന് ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ”എന്ന് അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more