1 GBP = 99.65
breaking news

ക്വീൻസ് ലാൻഡ് ക്നാനായ കാത്തലിക് കോൺഗ്രസിൻ്റെ വോളിബോൾ, ബാഡ്മിൻ്റൻ ടൂർണമെൻ്റ് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി….

ക്വീൻസ് ലാൻഡ് ക്നാനായ കാത്തലിക് കോൺഗ്രസിൻ്റെ വോളിബോൾ, ബാഡ്മിൻ്റൻ ടൂർണമെൻ്റ് ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി….

 

ക്യൂൻസ് ലാൻഡ്:-  ക്വീൻസ് ലാൻഡ് ക്നാനായ കാത്തലിക് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വോളിബോൾ, ബാഡമിൻ്റൻ ടൂർണമെൻ്റ് ശനിയാഴ്ച നടക്കും. ടൂർണമെൻ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 23-ആം തീയതി  ശനിയാഴ്ച്ച  KCCQ ന്റെ ആഭിമുഖ്യത്തിൽ,  സ്പ്രിങ്ഫീൽഡ് കമീറ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കുന്ന സ്പോർട്സ് ഡേയിൽ,  വാശിയേറിയ  വോളീബോൾ, ബാഡ്മിന്റൺ ടൂർണമെൻ്റുകളാണ് നടക്കുക.  കോർട്ട് ഒന്നിൽ രാവിലെ 9 മുതൽ ബാഡ്മിൻ്റൻ ടൂർണമെൻ്റും ഉച്ചകഴിഞ്ഞ് 1 മുതൽ വോളീബോൾ ടൂർണമെൻറുമായിരിക്കും നടക്കുക.7 ടീമുകളാണ് വോളീബോൾ ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. നോർത്ത് ക്നാനായ കമ്യൂണിറ്റിയുടെ തട്ടുകടയിലൂടെ കളിക്കാർക്കും കാണികൾക്കും വിത്യസ്തങ്ങളായ വിഭവങ്ങൾ ലഭിക്കും.

സ്പോർട്സ് ഡേയിലേക്ക് എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ജെയിംസ് മാത്യു മന്നാട്ടുമാക്കിൽ, സെക്രട്ടറി സുജാേയ് ഫിലിപ്പ് മാംപള്ളിൽ കമ്മിറ്റിയംഗങ്ങൾ എന്നിവർ അറിയിച്ചു.

ടൂർണമെൻ്റ് നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം :-

Camira Community Centre, Springfield

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more