1 GBP = 104.29
breaking news

പ്രളയ ദുരിതം മൂലം കഷ്ടപ്പെടുന്ന കേരള ജനതയ്ക്ക് കെ.സി.എ റെഡിച്ചിന്റെ കൈത്താങ്ങ്…

പ്രളയ ദുരിതം മൂലം കഷ്ടപ്പെടുന്ന കേരള ജനതയ്ക്ക് കെ.സി.എ റെഡിച്ചിന്റെ കൈത്താങ്ങ്…
കേരളത്തിലെ നമ്മുടെ സഹോദരങ്ങൾ പ്രളയക്കെടുതിയിൽ കഷ്ടപ്പെടുമ്പോൾ ഓണാഘോഷ പരിപാടികൾ വേണ്ടെന്ന് വച്ച് റെഡിച്ചിലെ മലയാളി കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 പൗണ്ട് പിരിച്ച് നൽകി.
കെ.സി.എ  പ്രസിഡന്റ് അഭിലാഷ് സേവ്യർ, സെക്രട്ടറി ബെന്നി വർഗ്ഗീസ് മറ്റ് ഭാരവാഹികളായ ജസ്റ്റിൻ, സാബു, ലയ്സൻ എന്നിവർ ഈ പ്രവർത്തനങ്ങളെ ഏകീകരിക്കുകയും നേതൃത്വം നൽകുകയും ചെയ്തു. കൂടാതെ അത്യാവശ്യ സാധനങ്ങൾ കൂടുതലായി ശേഖരിക്കാൻ സഹായിച്ച ജിബു ജേക്കബ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. കെ.സി.എ അംഗങ്ങളായ ലിസോമോൻ, ഡെയ്സി, ജോർജ്, സോളമൻ, ബിജുമോൻ എന്നിവർ ഈ ചാരിറ്റി  പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.
കേരളത്തിലെ ദുരിതാശ്വാസ ബാധിതരായ സഹോദരകൾക്ക് വേണ്ടി കെ.സി.എ റെഡിച്ച് നടത്തിയ ഈ മഹത്തായ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ അംഗങ്ങൾക്കും ഹൃദയത്തിന്റെ ഭാഷയിൽ കെ.സി.എ ഭാരവാഹികൾ നന്ദി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more