1 GBP = 104.30
breaking news

കരുണാനിധി ആശുപത്രിയിൽ; അപകടനില തരണം ചെയ്തു

കരുണാനിധി ആശുപത്രിയിൽ; അപകടനില തരണം ചെയ്തു
ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നാണ് ഇന്നലെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്.
രക്തസമ്മദർദം കുറഞ്ഞതിനെ തുടർന്നാണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യപുരോഗതി വിലയിരുത്താൻ വിദഗ്ധ സംഘം എപ്പോഴും കൂടെയുണ്ടെന്നുമാണ് റിപ്പോർട്ട്. കരുണാനിധി അപകടനില തരണം ചെയ്തുവെന്ന് മുൻ കേന്ദ്രമന്ത്രി എ.രാജയും അറിയിച്ചു. മക്കളായ സ്റ്റാലിനും അറിയിച്ചിരുന്നു.
ശാരീരിക അവശതകള്‍ മൂലം 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടു നില്‍ക്കുകയാണ്. കഴി‍ഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നു കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗോപാലപുരത്തുള്ള വസതിയിലേക്കു മാറ്റിയിരുന്നു. ഇവിടെ നിന്നുമാണ് ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more