1 GBP = 104.30
breaking news

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ കമൽ ഹാസന്‍റെ കാറിന്​​ നേരെ ആക്രമണം

തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ കമൽ ഹാസന്‍റെ കാറിന്​​ നേരെ ആക്രമണം

കാഞ്ചീപുരം (തമിഴ്​നാട്​): നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസന്​ നേരെ ആക്രമണം. ഞായറാഴ്ച കാഞ്ചീപുരത്ത്​ തെരഞ്ഞെടുപ്പ്​ പ്രചാരണം കഴിഞ്ഞ്​ ഹോട്ടലിലേക്ക്​ മടങ്ങുന്നതിനിടെയാണ്​ സംഭവം.

കമലിന്‍റെ കാറിന്‍റെ ചില്ല്​ അക്രമി തകർത്തതായും ഇയാളെ പിടിച്ച്​ പൊലീസിൽ ഏൽപിച്ചതായും മക്കൾ നീതി മയ്യം നേതാവും റിട്ട. ഐ.പി.എസ്​ ഓഫിസറുമായ എ.ജി. മൗര്യ ട്വിറ്ററിലൂടെ അറിയിച്ചു. കമൽ ഹാസന്​​ സംഭവത്തിൽ പരിക്കേറ്റിട്ടില്ലെന്നാണ്​ വിവരം​. ഇത്തരം സംഭവങ്ങളിലൊന്നും തങ്ങൾ ഭയപ്പെടില്ലെന്ന്​ പാർട്ടി അധികൃതർ വ്യക്തമാക്കി.

മദ്യലഹരിലായിരുന്ന യുവാവിനെ എം.എൻ.എം പ്രവർത്തകരും നാട്ടുകാരും മർദ്ദിച്ചതിനെത്തുടർന്ന്​ പൊലീസ്​ ആശുപത്രിയിലെത്തിച്ചു. യുവാവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​ത്​ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രാദേശിക ചാനലുകൾ സംപ്രേഷണം ചെയ്​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more