1 GBP = 104.17
breaking news

ചരിത്രം വഴി മാറും; അപ്പിച്ചായന്റെ സ്വപ്‌നങ്ങൾ ഞങ്ങൾ യാഥാർഥ്യമാക്കും; എസ് കെ സി എ

ചരിത്രം വഴി മാറും; അപ്പിച്ചായന്റെ സ്വപ്‌നങ്ങൾ ഞങ്ങൾ യാഥാർഥ്യമാക്കും; എസ് കെ സി എ

അനീഷ് ജോൺ

യോർക്ക് ഷെയർ ഹാംബർ റീജിയണിലെ സുപ്രധാന അസോസിയേഷനുകളിൽ ഒന്നായ ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷൻ എന്ന എസ് കെ സി എയാണ് യുക്മയുടെ ഒൻപതാമത് കലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നത്. യുക്മയുടെ നൂറോളം അംഗ അസോസിയേഷനുകളിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന, എസ് കെ സി എ ലോക മലയാളികൾക്ക് മാതൃകയാണ്. നയന മനോഹരമായ നോർത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡ് എന്ന സ്ഥലത്തു നിവസിക്കുന്ന നൂറോളം മലയാളി കുടുംബങ്ങളാണ് അസോസിയേഷന്റെ ഭാഗമായുള്ളത്. യുക്മ യോർക്ക് ഹംബർ റീജിയന്റെ പ്രസിഡന്റ് കിരൺ സോളമൻ എസ് കെ സി എ കമ്മറ്റി അംഗമാണ്. നാനൂറോളം വരുന്ന അംഗങ്ങൾ നൂറോളം കുടുംബാംഗങ്ങൾ ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതിന്റെ അത്ഭുത കാഴ്ചയാണ് എസ് കെ സി എ. അസോസിയേഷൻ നേതൃത്വം കൊടുക്കുന്ന ബാട്മിന്ടൺ ക്ലബ്, യൂത്ത് ഫോറം, നഴ്സസ് ഫോറം തുടങ്ങി നിരവധി പോഷക ഘടകങ്ങൾ കോർത്തിണക്കി ആണ് എസ് കെ സി എ പ്രവർത്തിക്കുന്നത് . മാസത്തിൽ രണ്ടു തവണ യൂത്ത് മീറ്റിംഗുകൾ കൂടുകയും പ്രവർത്തന മാർഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും അത് പോലെ ആവശ്യമായ കോച്ചിങ്ങുകൾ, കരിയർ ഗൈഡെൻസ് തുടങ്ങിയവ നടത്തി കൊണ്ടുമാണ് യൂത്ത് ഫോറം പ്രവർത്തിക്കുന്നത്. ഈ വരുന്ന മാസം മൂന്നാം തീയതി ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന എബ്രഹാം ജോർജ് സ്മാരക എവർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ മുപ്പതോളം കളിക്കാരാണ് എറ്റു മുട്ടുന്നത്.

നിലവിലെ കമ്മിറ്റിയിൽ വര്ഗീസ് ഡാനിയേൽ പ്രസിഡന്റ് ആയും ജിമ്മി ജോസഫ് സെക്രട്ടറിയായും റോജൻ ജെയിംസ് ട്രെഷററായും , ബിനോയ് തോമസ് വൈസ് പ്രസിഡന്റായും സീന ഷാജു ജോയിന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്നു കിരൺ സോളമൻ , രാജു ചാക്കോ , മാണി തോമസ് , സജിൻ രവീന്ദ്രൻ , ബിജു മാത്യു , ഷിബു ജോർജ് , ജോസ് ജോർജ്ജ്, ബിജോയ്  ആൻഡ്രുസ്സ്  എന്നിവർ കമ്മറ്റി അംഗങ്ങൾ ആയും പ്രവർത്തിക്കുന്നു.

പിണക്കങ്ങളിലും ഇണക്കങ്ങളിലും ഒറ്റകെട്ടായി നിന്ന് കൊണ്ട് ജനാധിപത്യ പരമായി തിരഞ്ഞെടുപ്പുകൾ കൊണ്ട് നേതൃത്വം വാർത്തെടുക്കുന്ന എസ് കെ സി എ മറ്റു മലയാളി കൂട്ടായ്മകൾക്ക് മാതൃകയാണ് . ഷെഫീൽഡ് പ്രദേശത്തെ ഒരേ ഒരു മലയാളി അസോസിയേഷനാണ് എസ് കെ സി എ എന്നത് എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ്. കുടുംബ ബന്ധങ്ങൾക്കും സുഹൃത്ത് ബന്ധങ്ങൾക്കും വില കൽപ്പിക്കാത്ത ആധുനിക അസോസിയേഷൻ സങ്കൽപ്പങ്ങൾക്ക് നേർ വിപരീതമാണ് എസ് കെ സി എ യുടെ പ്രവർത്തനങ്ങൾ. മുഴുവൻ അംഗങ്ങളെയും എസ് കെ സി എ എന്ന കുടക്കീഴിൽ അണി നിരത്തി കൊണ്ട് മുന്നേറുന്ന കമ്മറ്റി അംഗങ്ങൾ ആണ് ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷന്റെ പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഈ പ്രത്യേകതകൾ കൊണ്ടാണ് യുക്മയുടെ ഒൻപതാമത് നാഷണൽ കലാമേള നേതൃത്വം കൊടുക്കുവാനുള്ള ഭാഗ്യം എസ് കെ സി എ ക്കു ലഭിച്ചിരിക്കുന്നത് .

നാളിതുവരയിൽ നിന്നും വ്യത്യസ്തമായി യുക്മയുടെ സ്വന്തം അപ്പിച്ചായൻ ഇല്ലാത്ത ആദ്യ കമ്മറ്റിയാണ് എസ് കെ സി എ ക്കു ഇപ്പോഴുള്ളത്. യുക്മയുടെ ചരിത്രത്തിൽ കാരണവർ ആയി   നന്മയുടെ ഉറവ വറ്റാത്ത വ്യക്തിത്വം ആയിരുന്ന എബ്രഹാം വരമണ്ണിൽ ജോർജ് എന്ന അപ്പിച്ചയൻ യുക്മക്ക് മാത്രമല്ല യു കെ മലയാളികൾക്ക് എസ് കെ സി എ യുടെ മികച്ച സംഭാവനയാണ്. യുക്മ രൂപീകരണ വേള മുതൽ യുക്മയുടെ എല്ലാ പ്രവർത്തനങ്ങളിലും അപ്പിച്ചായന്റെ വ്യക്തി മുദ്ര പതിഞ്ഞിരുന്നു . ഈ കഴിഞ്ഞ ജൂൺ മാസം അപ്പിച്ചായൻ നമ്മെ വിട്ടു പിരിഞ്ഞു എങ്കിലും ദീർഘ കാലമായി ഉള്ള അദ്ദേഹത്തിന്റെ ആശയങ്ങളെയും സ്വപ്നങ്ങളെയും സാക്ഷാത്കരിക്കുന്ന ആവേശത്തിൽ ആണ് ഓരോ എസ് കെ സി എ അംഗങ്ങളും.

അപ്പിച്ചായനെ പോലെ തന്നെ യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡന്റായും ദീർഘ കാലം യുക്മയുടെ ദേശിയ സമിതിയിൽ സേവനം അനുഷ്ഠിച്ചിട്ടുമുള്ള രഞ്ജിത് കുമാറും ഈ കലാമേളയിൽ യുക്മയോടപ്പമില്ല. ഇവരുടെ ആശയങ്ങളും ആവേശങ്ങളും ഉൾക്കൊണ്ട് കൊണ്ട് യുക്മ ടീമിനൊപ്പം എസ് കെ സി എ യും അണിനിരക്കുമ്പോൾ ചരിത്രം വഴി മാറും തീർച്ച.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more