1 GBP = 104.17
breaking news

യുക്മ നാഷണൽ കലാമേളയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം

യുക്മ നാഷണൽ കലാമേളയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം

അനീഷ് ജോൺ, യുക്മ പിആർഓ

യുക്മയുടെ ഒൻപതാമത് നാഷണൽ കലാമേള പെനിസ്റ്റണിലെ പെനിസ്റ്റൻ ഗ്രാമർ സ്‌കൂളിൽ പ്രൗഢ ഗംഭീരമായി ഉൽഘാടനം നടന്നു . ഉൽഘാടന സമ്മേളനം ആയിരത്തോളം ആളുകൾ തിങ്ങി നിറഞ്ഞ വേദിയിലാണ് നടന്നത് . സ്വപ്ന തുല്യമായ വേദിയിൽ മാറ്റുരക്കുന്ന കലാകാരന്മാരുടെ കമനീയ സാന്നിധ്യത്തിലായിരുന്നു ഉൽഘാടനം .പ്രാർഥന ഗാനത്തോടെ ഉൽഘാടന സമ്മേളനം ആരംഭിച്ചു .
യുക്മ നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് നാഷണൽ സെക്രട്ടറി റോജിമോൻ യുക്മ കലാമേള ചീഫ് കോ ഓർഡിനേറ്റർ ഓസ്റ്റിൻ അഗസ്റ്റിൻ , യുക്മ നാഷണൽ ട്രെഷറർ അലക്സ് വർഗീസ് ,യുക്മ നാഷണൽ കമ്മിറ്റി അംഗങ്ങൾ ,നാഷണൽ ഭാരവാഹികൾ വിവിധ സംഘടനാ പ്രതിനിധികൾ യുക്മയിലെ അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി . ഉൽഘാടന പ്രസംഗത്തിൽ യുക്മയുടെ പ്രവർത്തന പരിപാടികളെ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു
പരിപാടിയിൽ ദേശീയ സെക്രട്ടറി റോജിമോൻ സ്വാഗതം പറഞ്ഞു . എസ് കെസി എ പ്രസിഡന്റ് വർഗീസ് ഡാനിയേൽ നന്ദി പറഞ്ഞു . പരിപാടിയിൽ വൈസ് പ്രസിഡന്റ് സുജു ജോസഫ് ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി , ജോയിന്റ് ട്രെഷറർ ജയകുമാർ നായർ , യോർക്ക് ഷെയർ ഹംബർ റീജിയണൽ പ്രെസിഡന്റ്റ് കിരൺ സോളമൻ . എന്നിവർ സന്നിഹതരായിരുന്നു .

നന്മയുടെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കലോത്സവം എന്നറിയപ്പെടുന്ന യുക്മ നാഷണൽ കലാമേള യു കെ യിലെ മലയാളികളുടെ ദേശീയ ഉത്സവം ആണ് . യുക്മയുടെ മുൻ നാഷണൽ ഭാരവാഹിയും എസ് കെ സി എയുടെ മുഖ്യ അമരക്കാരൻ ആയിരുന്ന അപ്പിച്ചയാണ് എന്ന് വിളിക്കുന്ന എബ്രഹാം വരമണ്ണിൽ ജോർജ്ജും യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രേസിടെന്റും യുക്മ നാഷണൽ കമ്മറ്റി അംഗവും ആയിരുന്ന രഞ്ജിത് കുമാറും ഈ കഴിഞ്ഞ വര്ഷം നിര്യാതരായിരുന്നു . യുക്മ നാഷണൽ കലാമേളയിൽ നാളിതു വരെ നിര സാന്നിധ്യമായിരുന്നു ഇരുവരും . കലാമേള നടക്കുമ്പോൾ ഊണും ഉറക്കവും ഉപേക്ഷിച്ചു കൊണ്ട് അവയെ വിജയിപ്പിക്കാൻ അഹോരാത്രം പണിയെടുത്തവർ . ഈ വർഷത്തെ നാഷണൽ കലാമേളയുടെ ഉൽഘാടന സമ്മേളനത്തിൽ യുക്മയുടെ ദേശിയ ട്രെഷറർ അനുശോചന പ്രമേയം അവതരിപ്പിക്കുകയും . പ്രസ്തുത സമ്മേളനത്തിൽ രഞ്ജിത് കുമാറിന്റെ വിധവ ജാൻസി രഞ്ജിത് കുമാറും , എബ്രഹാം വരമണ്ണിൽ ജോർജിന്റെ വിധവ സൂസൻ എബ്രഹാം സന്നിഹിതരായിരുന്നു . യുക്മയുടെ കലാമേളകൾ അതുപോലെ യുക്മ എന്ന വാക്കും എന്നും എന്റെ വീട്ടിൽ മുഴങ്ങി കേൾക്കുന്ന വാക്കുകളായിരുന്നു എന്നും , യുക്മ എന്ന സംഘടനയായിരുന്നു രഞ്ജിത് ചേട്ടന്റെ ശക്തി എന്നും ജാൻസി ചേച്ചി മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു . ദേശിയ കലാമേള ഒരിക്കലെങ്കിലും ഷെഫീൽഡിൽ എത്തിക്കണം എന്നത് അപ്പിച്ചായന്റെ വലിയ ആഗ്രഹം ആയിരുന്നു എന്നും എന്നാൽ ഇപ്പോൾ ഷെഫീൽഡിൽ കലാമേള എത്തിയപ്പോൾ അപ്പിച്ചായൻ ഇല്ല എന്ന ദുഃഖം ഉണ്ടെങ്കിലും ഏറ്റവും അധികം സന്തോഷിക്കുന്നത് അപ്പിച്ചയാണ് ആയിരിക്കും എന്നും സൂസൻ എബ്രഹാം മറുപടി പ്രസംഗത്തിൽ പറഞ്ഞു . കരഘോഷത്തോടെയാണ് യുക്മ അഭ്യുദയകാംഷികൾ ഈ വാക്കുകൾ ശ്രവിച്ചത് .

ഉത്‌ഘാടന സമ്മേളനത്തിന് ശേഷം അഞ്ച് വേദികളിലും മത്സരങ്ങൾ പുനഃരാരംഭിച്ചു.

ബി ആൻഡ് എൽ ഫോട്ടോഗ്രാഫിക്ക് വേണ്ടി ബിജു തോമസ് പകർത്തിയ മനോഹര ചിത്രങ്ങൾ കാണാം

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more