1 GBP = 104.30
breaking news

കാദോഷ് മിനിസ്ട്രിയുടെയും തിയളോജിക്കൽ കോളേജിന്റെയും നേതൃത്വത്തിൽ ബോൺമൗത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ധ്യാനവും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു

കാദോഷ് മിനിസ്ട്രിയുടെയും തിയളോജിക്കൽ കോളേജിന്റെയും നേതൃത്വത്തിൽ ബോൺമൗത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ധ്യാനവും ക്ലാസ്സുകളും സംഘടിപ്പിക്കുന്നു

ഫിലോമിന ജോർജ്ജ്

കാദോഷ് മരിയൻ മിനിസ്ട്രിയുടെയും തിയളോജിക്കൽ കോളേജിന്റെയും നേതൃത്വത്തിൽ പത്ത് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും യുവജനങ്ങൾക്കുമായി ജനുവരി 3, 4 തിയതികളിലും അഞ്ചാം തിയതി കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കും സംയുക്തമായും ധ്യാനവും ക്ലാസ്സുകളും നടത്തപ്പെടുന്നു. 3,4 തീയതികളിൽ രാവിലെ ഒമ്പത് മുതൽ നാല് മണിവരെയും അഞ്ചാം തിയതി രാവിലെ ഒമ്പത് മണി മുതൽ ഒരു മണി വരെയാകും ശുശ്രൂഷകൾ നടക്കുക.

കാദോഷ് മരിയൻ തിയളോജിക്കൽ കോളേജ് ഫാക്കൽറ്റി മെമ്പർമാരായ തോമസ് പോളും തോമസ് ജോർജ്ജും കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഐഡന്റിറ്റി അഡിക്ഷൻ, സോഷ്യൽ മീഡിയ, ഡേറ്റിങ് തുടങ്ങിയ വിഷയങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി ഇംഗ്ലീഷിൽ പ്രത്യേക ക്‌ളാസ്സുകൾ നയിക്കും.

ജനുവരി മൂന്നിനും നാലിനും നടക്കുന്ന ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർക്ക് ലഘു ഭക്ഷണം സംഘാടകർ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഫാദർ ചാക്കോ പനത്തറ അറിയിച്ചു.

ശുശ്രൂഷകൾ നടക്കുന്ന വേദിയുടെ വിലാസം

ST BERNEDETTE CATHOLIC CHURCH

46 Draycott Road Ensbury ParkBournemouth BH10 5AR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more