1 GBP = 104.30
breaking news

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ യു ഡി എഫിന് തിരിച്ചടി; സി പി എം പിന്തുണയോടെ മാണി ഗ്രൂപ്പ് വിമത പ്രസിഡന്റായി

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ യു ഡി എഫിന് തിരിച്ചടി; സി പി എം പിന്തുണയോടെ മാണി ഗ്രൂപ്പ് വിമത പ്രസിഡന്റായി

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നടത്തിയ കളിയില്‍ മാണി ഗ്രൂപ്പ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തോല്പിച്ച് വിമത അംഗം അന്നമ്മ രാജു പ്രസിഡന്റായി. സി.പി.ഐയിലെ കെ.എം. സുധര്‍മ്മനാണ് വൈസ് പ്രസിഡന്റ്. ഇരുവരും നാലിനെതിരെ ഏഴ് വോട്ടിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് വിട്ടു നിന്ന് പ്രതിഷേധിച്ചു.

13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ആറും കേരളാ കോണ്‍ഗ്രസിന് നാലും കോണ്‍ഗ്രസിന് രണ്ടും സീറ്റും ഒരു സ്വതന്ത്രനുമാണുള്ളത്. കേരളാ കോണ്‍ഗ്രസ് അംഗം അന്നമ്മ രാജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചതോടെ എല്‍.ഡി.എഫിന് ഏഴ് അംഗങ്ങളുടെ പിന്‍ബലമായി. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ പ്രസിഡന്റ് ലൂസമ്മ ജെയിംസിനും വൈസ് പ്രസിഡന്റായി സ്വതന്ത്ര അംഗം കെ.എ. തോമസിനും വോട്ട് ചെയ്യണമെന്ന വിപ്പ് അന്നമ്മ രാജുവിന് നല്‍കിയിരുന്നു. പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ടിട്ടും പാര്‍ട്ടി നല്‍കാതിരുന്നതിനാലാണ് സി.പി.എമ്മിന്റെ സഹായം തേടിയതെന്ന് അന്നമ്മ രാജു പറഞ്ഞു. വിപ്പ് ലംഘിച്ചതിന് കൂറുമാറ്റനിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് മാണിഗ്രൂപ്പ് നേതൃത്വം അറിയിച്ചു.

കോണ്‍ഗ്രസും മാണി ഗ്രൂപ്പും ഒന്നിച്ച് ഭരിക്കുന്ന ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ഇനി അവിശ്വാസവും ഭരണ സ്തംഭനവും ഉണ്ടാകാം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം സഹായത്തോടെ കൈക്കലാക്കിയത് മാണി ഗ്രൂപ്പില്‍ ഭിന്നതയുണ്ടാക്കി .കൈ പൊള്ളിയതോടെ, വാഴപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന നിലപാടാണ് മാണി ഗ്രൂപ്പ് പിന്നീട് സ്വീകരിച്ചത്. മാണി ഗ്രൂപ്പ് മത്സര രംഗത്തുണ്ടെങ്കില്‍ വിട്ടുനില്‍ക്കുന്ന കളിയാണ് കോണ്‍ഗ്രസിന്റേത്. യു.ഡി.എഫില്‍ വിള്ളലുണ്ടാക്കി ഭരണം പിടിക്കാനുള്ള നീക്കത്തില്‍ എല്‍.ഡി.എഫും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more