1 GBP = 104.17
breaking news

കടകംപള്ളിയുടെ ചൈനായാത്ര: രാഷ്ട്രീയ ഇടപെടലില്ലെന്ന് കേന്ദ്രം

കടകംപള്ളിയുടെ ചൈനായാത്ര: രാഷ്ട്രീയ ഇടപെടലില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്രം. യാത്ര തടഞ്ഞതില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നും ഇന്ത്യചൈന അതിര്‍ത്തി തര്‍ക്കമാണ് കാരണമെന്നും കേന്ദ്രം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാലാണ് യാത്ര തടഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി മറുപടിയൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ഡബ്ല്യൂ.ടി.ഒ) സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചത്. ഈ മാസം 11 മുതല്‍ 16 വരെ നടക്കേണ്ടിയിരുന്ന പരിപാടിയില്‍ കേരളത്തിന്റെ പ്രതിനിധിയായാണ് മന്ത്രിയെ ക്ഷണിച്ചിരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more