1 GBP = 104.17
breaking news

ലെസ്റ്ററിൽ മലയാളി ബാലിക മരണമടഞ്ഞു; മരണമടഞ്ഞത് ചിങ്ങവനം സ്വദേശി വിനോദിന്റെ മകൾ

ലെസ്റ്ററിൽ മലയാളി ബാലിക മരണമടഞ്ഞു; മരണമടഞ്ഞത് ചിങ്ങവനം സ്വദേശി വിനോദിന്റെ മകൾ

ലെസ്റ്റർ: ലെസ്റ്ററിൽ മലയാളി ബാലിക മരണമടഞ്ഞു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും മരണ വര്‍ത്തമാനം കേള്‍ക്കേണ്ടി വന്നത് യുകെ മലയാളികൾക്ക് നൊമ്പരമുണ്ടാക്കി. നാലു വര്‍ഷം മുന്‍പ് ഇറ്റലിയില്‍ നിന്നും യുകെ യിലേക്ക് എത്തിയതാണ് വിനോദിന്റെ കുടുംബം. എന്നാല്‍ ലെസ്റ്ററില്‍ എത്തി അധികം വൈകാതെ മൂന്നാമത്തെ മകളായ ജൂലിയയ്ക്കു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുക ആയിരുന്നു .തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ലെസ്റ്റര്‍ റോയല്‍ ഇന്‍ഫാര്‍മറി ഹോസ്പിറ്റലിലെ ചികിത്സയില്‍ ആയിരുന്നു കുട്ടി. ഏതാനും നാളുകളായി രോഗനില വഷളായതോടെ വീട്ടില്‍ തന്നെയാണ് തുടര്‍ ചികിത്സ നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ രോഗനില വഷളാവുകയും ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മരണം സംഭവിക്കുകയുമായിരുന്നു.

ലോക് ഡൌണ്‍ സമാനമായ സാഹചര്യം ആയതിനാല്‍ വിനോദിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. അഞ്ചു പെണ്മക്കള്‍ ഉള്ള വിനോദിന്റെയും രാജിയുടെയും കുടുംബത്തില്‍ എല്ലാവരും കലാവാസന ഉള്ളവര്‍ ആണെന്നതും പ്രത്യേകതയാണ്. ലെസ്റ്ററിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ വീട്ടില്‍ ജൂലിയയ്ക്ക് അന്ത്യകൂദാശ നല്‍കി. തുടര്‍ന്ന് മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭവനസന്ദര്‍ശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്.

ജൂലിയയുടെ അകാല മരണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, ട്രഷറർ അനീഷ്ജോൺ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ബെന്നി പോൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more