1 GBP = 104.13
breaking news

പാലയടക്കം 13 സീറ്റുകള്‍ ജോസിന് വാഗ്ദാനം ചെയ്ത് സിപിഐഎം; മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍

പാലയടക്കം 13 സീറ്റുകള്‍ ജോസിന് വാഗ്ദാനം ചെയ്ത് സിപിഐഎം; മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍

ജോസ് കെ. മാണി വിഭാഗത്തിന് പാലായുള്‍പ്പെടെ 13 സീറ്റ് വാഗ്ധാനം ചെയ്ത് സിപിഐഎം. മൂന്ന് സിറ്റിംഗ് സീറ്റുകളുള്‍പ്പെടെ സിപിഐഎം വിട്ട് നല്‍കിയേക്കുമെന്നാണ് സൂചന. റാന്നി ,പേരാമ്പ്ര, ചാലക്കുടി എന്നിവയാണ് വിട്ടുനല്‍കാന്‍ സാധ്യതയുള്ള സിറ്റിങ് സീറ്റുകള്‍.

15 സീറ്റുകള്‍ വേണമെന്നാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. റാന്നി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പാല, പൂഞ്ഞാര്‍, പുതുപ്പള്ളി, പിറവം, പെരുമ്പാവൂര്‍, തൊടുപുഴ, ഇടുക്കി, ചാലക്കുടി, പേരാമ്പ്ര, ഇരിക്കൂര്‍ എന്നിവയാണ് ഏകദേശ ധാരണയായ സീറ്റുകള്‍.

എന്നാല്‍ പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ മുന്നണിയിലുണ്ടാകില്ലെന്നും എന്‍സിപി നേതാവ് മാണി സി കാപ്പന്‍ പറഞ്ഞു. പാലാ സീറ്റ് ജോസ് വിഭാഗത്തിന് വിട്ടുനല്‍കില്ല. രാജ്യസഭാ സീറ്റ് വാങ്ങി പാല വിട്ടുകൊടുക്കില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും കാപ്പന്‍ തുറന്നടിച്ചു.

എന്‍സിപിയില്‍നിന്നും പാലാ സീറ്റ് എല്‍ഡിഎഫിലേക്ക് വരുന്ന ജോസ് കെ മാണി വിഭാഗത്തിന് നല്‍കുമെന്നും പകരം എന്‍സിപിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു ധാരണയില്ലെന്ന് കടുപ്പിച്ചിരിക്കുകയാണ് മാണി സി കാപ്പന്‍.

ജോസ് കെ മാണിയുമായി ഇത്തരത്തില്‍ ഒരു ധാരണയും ഇതുവരെയില്ല. രാജ്യസഭാ സീറ്റ് വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെയും തീരുമാനം. പൊരുതി നേടിയ പാല കൈവിടില്ലെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

പാല മോഹിച്ച് എല്‍ഡിഎഫിലേക്ക് വരേണ്ടെന്ന് മാണി സി കാപ്പന്‍ നേരത്തെ പറഞ്ഞിരുന്നു. എന്‍സിപിയുടെ സിറ്റിങ് സീറ്റാണ് പാല. 2006ലും 2011ലും 2016ലും കെഎം മാണിയോട് മത്സരിച്ച കാപ്പന്‍ മാണിയുടെ മരണത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയാണ് പാല പിടിച്ചെടുത്തത്.

ജോസ് കെ മാണിയുടെ ഇടത് പ്രവേശം ഉടനുണ്ടാകുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസിന്റെ ജന്മദിനമായ ഒക്ടോബര്‍ ഒമ്പതിന് മുന്നണി പ്രവേശം ജോസ് കെ മാണി പ്രഖ്യാപിച്ചേക്കും. രണ്ടില ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധിക്ക് ശേഷം മതി മുന്നണി പ്രഖ്യാപനമെന്ന അഭിപ്രായവും പാര്‍ട്ടിക്കുള്ളിലുണ്ട്.

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ളവരുമായിട്ടുള്ള അന്തിമ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. നിയമ സഭാ സീറ്റുകളെ സംബന്ധിച്ചും ധാരണയായെന്നാണ് വിവരം. കോട്ടയത്ത് നാല് സീറ്റുകളാണ് ജോസ് ആവശ്യപ്പെട്ടിട്ടുള്ളത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മത്സരിക്കാനുദ്ദേശിക്കുന്ന വാര്‍ഡുകളുടെ പട്ടിക സിപിഐഎമ്മിന് ജോസ് കെ മാണി വിഭാഗം കൈമാറിയിട്ടുണ്ട്. സിറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും പേരാമ്പ്രയും സിപിഐഎം നിലനിര്‍ത്തും. ഇത് ജോസ് വിഭാഗം മത്സരിച്ചിരുന്ന സീറ്റുകളാണ്. കാഞ്ഞിരപ്പള്ളി വിട്ടുനല്‍കുന്നതിനോട് സിപിഐക്ക് വിയോജിപ്പാണ്. സിപിഐഎമ്മിന്റെ കൈവശമുള്ള ഒരു സീറ്റ് ജോസ് കെ മാണിക്ക് കൊടുത്തേക്കും. കുട്ടനാട് സീറ്റില്‍ ജോസ് കെ മാണിക്ക് കണ്ണില്ലെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more