1 GBP = 104.21
breaking news

ജെറ്റ് എയർവെയ്സ് വിമാനത്തിൽ മർദ്ദം കുറഞ്ഞതിനെത്തുടർന്ന് യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം; വിമാനം തിരിച്ചിറക്കി

ജെറ്റ് എയർവെയ്സ് വിമാനത്തിൽ മർദ്ദം കുറഞ്ഞതിനെത്തുടർന്ന് യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം; വിമാനം തിരിച്ചിറക്കി
മുംബൈയിൽനിന്നു ജയ്പൂരിലേക്കു പോകുന്ന ജെറ്റ് എയർവെയ്സ് വിമാനത്തിൽ മർദ്ദം കുറഞ്ഞതിനെത്തുടർന്ന് യാത്രക്കാരുടെ മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്തം വന്നു. മുംബൈയില്‍ നിന്ന് പറന്നുയരുന്നതിനിടെയാണ് സംഭവം. മര്‍ദം നിയന്ത്രിക്കുന്ന സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ കാബിന്‍ ക്രൂ മറന്നതിനെത്തുടര്‍ന്നാണ് മർദ്ദത്തില്‍ വ്യത്യാസം ഉണ്ടായത്.
166 യാത്രക്കാരിൽ മുപ്പതിലധികം പേർക്കാണു രക്തസ്രാവം ഉണ്ടാകുകയും മറ്റ് പല‌ർക്കും തലവേദനയും അനുഭവപ്പെടുകയും ചെയ്‌തു. ഇതേത്തുടർന്ന് വിമാനം തിരിച്ചിറക്കി. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മർദം നിയന്ത്രിക്കുന്നതിലെ പിഴവാണു യാത്രക്കാരെ കുഴപ്പത്തിലാക്കിയത്.
തിരിച്ചിറക്കിയ യാത്രക്കരെ ഡോക്‌ടർമാർ പരിശോധിച്ചു. പറന്നുപൊങ്ങുന്നതിനു മുൻപു കാബിനിലെ വായുസമ്മർദം ക്രമീകരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിനു കാരണമെന്ന് ഡയറക്ട‌റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more