1 GBP = 104.17
breaking news

ബ്രിട്ടണിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു

ബ്രിട്ടണിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു

ലണ്ടൻ: ബ്രിട്ടണിൽ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു. 34കാരിയായ ജെസീക്കാ പട്ടേലിനെയാണ് ദുരൂഹ സാഹചര്യത്തിൽ അവരുടെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മിഡിൽസ്‌ബോറോ നഗരത്തിലെ സ്ഥിരതാമസക്കാരിയായിരുന്ന ജെസീക്കയും ഭർത്താവ് മിതേഷും വീടിനോടടുത്ത് തന്നെ മൂന്ന് വർഷമായി ഫാർമസി നടത്തി വരികയായിരുന്നു.
സംഭവത്തിൽ ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ മരണ കാരണം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വളരെ തിരക്കേറിയ സ്ഥലമാണ് മിഡിൽസ്‌ബോറോ എന്നതു കൊണ്ടു തന്നെ അപരിചിതരുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ഇതുകൊണ്ടു തന്നെ അന്വേഷണത്തിൽ നാട്ടുകാരുടെ സഹായം പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ ഡിക്‌ടറ്റീവ് സൂപ്രണ്ട് താരിഖ് അലിയുടെ നേതൃത്വത്തിൽ പരിസരവാസികളുടെ യോഗവും വിളിച്ചിരുന്നു.

മാഞ്ചസ്‌റ്റർ യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്താണ് ജസീക്കയും മിതേഷും അടുപ്പത്തിലാകുന്നത്. പിന്നീട് വിവാഹിതരായ ഇരുവരും ബ്രിട്ടണിൽ ഫാർമസി ഷോപ്പ് ആരംഭിക്കുകയായിരുന്നു. ദമ്പതികൾ തമ്മിൽ വളരെ നല്ല ബന്ധമാണ് നിലനിന്നിരുന്നതെന്ന് ഇവരുടെ അയൽക്കാർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more