1 GBP = 104.13
breaking news

ജിസിഎസ്ഇ പരീക്ഷയിൽ പത്ത് ഡബിൾ എ സ്റ്റാറുകളുടെ തിളക്കത്തിൽ ഐവിൻ ജോസ്

ജിസിഎസ്ഇ പരീക്ഷയിൽ പത്ത് ഡബിൾ എ സ്റ്റാറുകളുടെ തിളക്കത്തിൽ ഐവിൻ ജോസ്

ലണ്ടൻ: ജിസിഎസ്ഇ പരീക്ഷകളിലും മികച്ച വിജയങ്ങളുമായാണ് ഇക്കുറി മലയാളി വിദ്യാർഥികൾ. ലണ്ടനിലെ ജോസ് പി എം ന്റെയും ബിന്ദുമോൾ ജോസിന്റെയും സീമന്ത പുത്രൻ പരീക്ഷയിൽ നേടിയത് പത്ത് ഡബിൾ എ സ്റ്റാറുകളും ഒരു എ സ്റ്റാറും. ബർനെറ്റിലെ ക്വീൻ എലിസബത്ത് ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിയായ ഐവിൻ ജോസിനു എല്ലാ മെയിൻ സബ്ജക്ടുകൾക്കും ഒൻപത് ആണ് ലഭിച്ചത്. പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയിരുന്ന ഐവിൻ സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയ പി ഇ യ്ക്ക് എട്ട് ലഭിച്ചു. ഇതിന് റീവാലുവേഷന് നൽകാനാണ് ഐവിന്റെ തീരുമാനം.

കലാകായിക സാഹിത്യ രംഗങ്ങളിൽ മികവ് പുലർത്തുന്ന ഐവിൻ ബാഡ്മിന്റണിൽ കൗണ്ടി താരം കൂടിയാണ്, ഇതിനാലാണ് സ്‌കൂൾ അധികൃതർ തന്നെ ജിസിഎസ്ഇ പരീക്ഷയിൽ പി ഇ ചെയ്യുവാൻ സ്‌കൂൾ അധികൃതരും ആവശ്യപ്പെട്ടത്. നേരത്തെ എസ്സേ റൈറ്റിങ്ങിൽ വിജയിയായ ഐവിന് ബക്കിങ്ഹാം പാലസ് എക്സറ്റൻസിവ് ടൂറിലും പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. പിയാനോയിലും വയലിനിലും പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്ന ഐവിൻ ചർച്ച് കൊയർ സംഘത്തിലെ വയലിനിസ്റ്റ് കൂടിയാണ്. കവിതാ രചനയിലും മികവ് പുലർത്തുന്ന ഈ മിടുക്കന്റെ പ്രസിദ്ധീകരിച്ച കവിത ബ്രിട്ടീഷ് ലൈബ്രറി ശേഖരത്തിലും കാണാൻ കഴിയും. യുകെ മലയാളികളുടെ പ്രധാന വേദിയായ യുക്മ കലാ കായിക മേളകളിൽ റീജിയണൽ ലെവലിലും നാഷണൽ ലെവലിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

പാലാ രാമപുരം സ്വദേശിയായ ജോസ് പി എമ്മിന്റെയും ബിന്ദു മോൾ ജോസിന്റെയും മൂത്ത പുത്രനായ ഐവിന് ഒരു അനുജൻ കൂടിയുണ്ട്. അനുജൻ ലോവിൻ ജോസ് ലാങ്‌ലി ഗ്രാമർ സ്‌കൂൾ വിദ്യാർത്ഥിയാണ്. 2001 ൽ യുകെയിലെത്തിയ പിതാവ് ജോസ് പി എം സോഫ്റ്റ്വെയർ അനസ്‍ലിസ്റ്റ് ആയി ജോലി ചെയ്യുന്നു. യുക്മ നേതൃത്വ നിരയിൽ ഭാരവാഹിയായിരുന്ന ജോസ് പി എം ആണ് യുക്മ കലാ കായിക മേളകൾക്ക് സോഫ്ട്വെയർ രൂപകല്പന ചെയ്തിരിക്കുന്നത്. മാതാവ് ബിന്ദുമോൾ ജോസ് കാർഡിയോളജി വിഭാഗത്തിൽ സ്പെഷ്യലിസ്റ്റ് നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ലണ്ടനിൽ ഈലിങ്ങിലാണ് ഐവിന്റെ കുടുംബം താമസം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more