1 GBP = 104.30
breaking news

ഇസ്രായേലിലെ ഐക്യ സർക്കാറിന് എം.പിമാരുടെ അംഗീകാരം

ഇസ്രായേലിലെ ഐക്യ സർക്കാറിന് എം.പിമാരുടെ അംഗീകാരം

ജറുസലം: ഇസ്രായേലിലെ നെതന്യാഹു-ഗാ​ന്‍റ്സ് ഐക്യ സർക്കാറിന് എം.പിമാരുടെ അംഗീകാരം. പാർലമെന്‍റായ നെസറ്റിൽ നടന്ന വോട്ടെടുപ്പിൽ 71 പേർ പിന്തുണച്ചപ്പോൾ 37 പേർ എതിർത്തു. പുതിയ സർക്കാറിന്‍റെ സത്യപ്രതിജ്ഞ മെയ് 13ന് നടക്കുമെന്ന് ബിന്യമിൻ നെതന്യാഹുവും ബെ​ന്നി ഗാ​ന്‍റ്സും വ്യക്തമാക്കി.

ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ ഐക്യ സർക്കാർ രൂപീകരിക്കാൻ ഏപ്രിൽ 21നാണ് ലി​കു​ഡ് പാ​ര്‍ട്ടിയുടെ ബിന്യമിൻ നെതന്യാഹുവും ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യുടെ ബെ​ന്നി ഗാ​ന്‍റ്സും ഉടമ്പടിയിൽ ഒപ്പുവെച്ചത്.

ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വർഷം പ്രധാനമന്ത്രി പദവിയിൽ തുടരും. ശേഷമുള്ള ഒന്നര വർഷം ഗാ​ന്‍റ്സ് പ്രധാനമന്ത്രിയാകും. നിലവിൽ പ്രതിരോധമന്ത്രി പദം ഗാ​ന്‍റ്സ് വഹിക്കും.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ, സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ത​ന്യാ​ഹു​വി​​ന്‍റെ പാ​ർ​ട്ടി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെട്ടി​രു​ന്നു. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ്​ കേവല ഭൂരിപക്ഷത്തിനു വേണ്ടത്​. 33 സീറ്റ്​ നേടിയ ബ്ലൂ ആന്‍റ് വൈറ്റ്​ പാർട്ടിയാണ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more