1 GBP = 104.17
breaking news

പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് തീവ്രവാദിക്ക് ജീവപര്യന്തം തടവ്

പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് തീവ്രവാദിക്ക് ജീവപര്യന്തം തടവ്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാൻ പ്രധാനമന്ത്രിയുടെ വസതിയായ ഡൗണിങ് സ്ട്രീറ്റിൽ ബോംബ് സ്ഫോടനത്തിന് പദ്ധതിയിട്ട ഐസിസ് തീവ്രവാദിക്ക് ബ്രിട്ടീഷ് കോടതി ജീവപര്യന്തം ശിക്ഷ നൽകി. നായ്‌മൂർ സക്കറിയ റഹ്‌മാൻ എന്ന ഐസിസ് തീവ്രവാദിക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള തെരുവിലൂടെ പ്രെഷർ കുക്കർ ബോംബ് ഉപയോഗിച്ച് നടത്താനിരുന്ന ആത്മഹത്യാ സ്ഫോടനമാണ് ബ്രിട്ടീഷ് ഇന്റലിജൻസ് വിഭാഗത്തിന്റെ ഇടപെടൽ മൂലം തടഞ്ഞത്. 21 വയസ്സ് മാത്രമുള്ള റഹ്‌മാന്‌ മുപ്പത് വർഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്.

ഡൗണിങ് സ്ട്രീറ്റിലെ സെക്യൂരിറ്റി ഗേറ്റിന് മുൻ വശം പൊട്ടിത്തെറിച്ച് പരമാവധി സുരക്ഷാ ഉദ്യോഗസ്‌ഥരെ വധിച്ചതിന് ശേഷം പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതിയാണ് റഹ്‌മാൻ ആവിഷ്കരിച്ചത്. 2017 ലെ വെസ്റ്റമിനിസ്റെർ ആക്രമണത്തിന് ശേഷം അതീവ ജാഗ്രതയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്‌ഥർ റഹ്‌മാന്റെ ശ്രമം വിഭലമാക്കുകയായിരുന്നു.

നേരത്തെ ഇയാൾ ഐസിസിലേക്ക് ആളുകളെ ആകര്ഷിക്കുന്നതിനുള്ള വീഡിയോകളും മറ്റും നിർമ്മിക്കുന്നതിലാണ് സമയം കണ്ടെത്തിയിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വിധി പ്രസ്താവിക്കുമ്പോൾ ഇയ്യാളുടെ സഹോദരിയും അമ്മയും കോടതിയിൽ സന്നിഹിതരായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more