1 GBP = 104.21
breaking news

മാലാഖക്കുട്ടിക്ക് മാഞ്ചസ്റ്റർ നാളെ വിട ചൊല്ലും; ഇസബെൽ മോളുടെ സംസ്കാര ശുശ്രൂഷകൾ നാളെ…. മുൻകൂട്ടി അനുമതി വാങ്ങിയവർക്ക് അന്തിമോപചാരമർപ്പിക്കാൻ ഇന്ന് അവസരം….

മാലാഖക്കുട്ടിക്ക് മാഞ്ചസ്റ്റർ നാളെ വിട ചൊല്ലും; ഇസബെൽ മോളുടെ സംസ്കാര ശുശ്രൂഷകൾ നാളെ…. മുൻകൂട്ടി അനുമതി വാങ്ങിയവർക്ക് അന്തിമോപചാരമർപ്പിക്കാൻ ഇന്ന്  അവസരം….

മാഞ്ചസ്റ്റർ :- സ്വർഗ്ഗീയ നാഥൻ്റെ പക്കലേക്ക് മാതാപിതാക്കൻമാരെയും സഹോദരൻമാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും വേദനയിലാഴ്ത്തി വിടവാങ്ങിയ മാഞ്ചസ്റ്ററിനടുത്ത് ഹീൽഡ്ഗ്രീനിലെ കോട്ടയം നീണ്ടൂർ സ്വദേശി കല്ലടാന്തിയിൽ ഷാജിയുടെയും  പ്രിനിയുടെയും മകൾ കുഞ്ഞു മാലാഖ ഇസബെൽ ഷാജി (10) യുടെ  സംസ്കാര ശുശ്രൂഷകൾ നാളെ നടക്കും. നാളെ ശനിയാഴ്ച ഉച്ചക്ക് 12.00 മണിക്ക് ഇസബെൽക്കുട്ടിയെ  യാത്രയയക്കാൻ ഏറ്റവും അടുത്തവർ വിഥിൻഷോ പീൽ ഹാളിലുള്ള സെൻ്റ്. എലിസബത്ത് ദേവാലയത്തിൽ ഒത്തുചേരും. കോവിഡ് രോഗത്തിൻ്റെ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത എണ്ണം ആളുകൾക്ക്  മാത്രമാണ് ശുശ്രൂഷകളിൽ പങ്കെടുക്കുവാൻ സാധിക്കുന്നത്. ഫ്യൂണറൽ മാസിന് ശേഷം 2 മണിക്ക് ചീഡിൽ സിമിത്തേരിയിൽ മാലാഖക്കുഞ്ഞ് ഇസബെലിന് അന്ത്യവിശ്രമമൊരുങ്ങും.

ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും ഇസബെൽമോൾക്ക് അന്തിമോപചാരമർപ്പിക്കുവാൻ ഇന്ന് അവസരമുണ്ട്.  മോളുടെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ഫ്യൂണറൽ ഡയറക്ടേഴ്സിലാണ് അതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മുൻകൂട്ടി അനുവാദം വാങ്ങിച്ചിരിക്കുന്നവർക്ക് മാത്രമാണ് അന്തിമോപചാരമർപ്പിക്കാൻ  അവസരമുള്ളത്. ഒരേ സമയം 2 പേർക്ക് മാത്രമേ കാണുവാൻ അനുവാദം ഉണ്ടായിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം എന്നും ഓർമിപ്പിക്കുന്നു.

കുടുംബാംഗങ്ങളെയും മാഞ്ചസ്റ്റർ നിവാസികളെയും കണ്ണീരിലാഴ്ത്തി നവംബർ 27 നാണ് ഇസബെൽ മോൾ സ്വർഗ്ഗീയ നാഥൻ്റെ പക്കലേക്ക് വിട വാങ്ങിയത്. ദീർഘകാലമായി സുഖമില്ലാതെ ചികിത്സയിലായിരുന്നു ഇസബെൽ മോൾ. സഹോദരങ്ങൾ റയാൻ, റൂബെൻ, റിയോൺ, ജോൺ പോൾ. മാഞ്ചസ്റ്റർ സെൻ്റ് മേരീസ് ക്നായ മിഷൻ ഇടവകയിലെ സെൻ്റ്. ജൂഡ് & സെൻ്റ്. പയസ് ടെൻത് കൂടാരയോഗത്തിലെ അംഗങ്ങളാണ് ഷാജിയും കുടുംബവും. ഇസബെൽ മോൾ വിടവാങ്ങുന്നതിന് മുൻപായി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ റവ.ഫാ. സജി മലയിൽ പുത്തൻപുരയിൽ മോൾക്ക് മരിക്കുന്നതിന് മുൻപുള്ള എല്ലാ പ്രാർത്ഥനാ ശുശ്രൂഷകളും  നൽകിയിരുന്നു.

 ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നമുക്കെല്ലാവർക്കും പ്രാർത്ഥന കൊണ്ട് ഇസബെൽ മോളുടെ ആത്മാവിന് നിത്യശാന്തി നേരുകയും, കുടുംബത്തെ സമർപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more