1 GBP = 104.30
breaking news

ഇം​ഗ്ലണ്ടിനെതിരായ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ടിനെതിരായ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇം​ഗ്ലണ്ടിനെതിരായ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പ്രത്വി ഷാ, ഹനുമാ വിഹാരി എന്നീ പുതുമുഖങ്ങൾ ടീമിൽ ഇടം നേടിയപ്പോൾ ഒാപ്പണർ മുരളി വിജയ്, കൂൽ​ദീപ് യാദവ് എന്നിവർ പുറത്തായി. ടീമിൽ നിന്ന് പുറത്തായ കുൽ​ദീപ് യാദവ് ആസ്ത്രേലിയ എ ടീമിനെതിരെയുള്ള ഇന്ത്യൻ എ ടീമിനോടൊപ്പം ചേരും.

മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കുമ്പോൾ തന്നെ പ്രത്വി ഷാ എന്ന 17 കാരൻ ഏവരുടേയും ശ്രദ്ധ ആകർഷിച്ചിരുന്നു. അതിന് ശേഷം കളിച്ച 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നും ഏഴ് സെഞ്ചുറികളും അഞ്ച് അർദ്ദ സെഞ്ചുറികളുമുൾപ്പടെ 1418 റൺസെടുത്തിട്ടുണ്ട്. ഇന്ത്യ എ ടീമിന് വേണ്ടി ഇം​ഗ്ലണ്ട് എ ടീമിനെതിരെ പത്ത് മത്സരങ്ങളിൽ നിന്നും 603 റൺസ് എന്ന നേട്ടവും ഷായുടെ പേരിലുണ്ട്.

ആന്ദ്ര പ്രദേശിന് വേണ്ടി കളിക്കുന്നതിന് മുൻപ് ഹനുമാ വിഹാരി ഹൈദരാബാദ് താരമായിരുന്നു. 15 സെഞ്ചുറികളും 24 അർദ്ദ സെഞ്ചുറികളുമുൾപ്പടെ 5142 റൺസ് ഫസ്റ്റ് ക്ലാസ് കരിയറിൽ വിഹാരിക്കുണ്ട്.

മറുവശത്ത് കഴിഞ്ഞ ദക്ഷിണാഫ്രിക്ക പര്യടനം മുതൽ മുരളി വിജയ്ക്ക് ടീമിൽ പ്രത്യേകിച്ചൊന്നും ചെയ്യാനായിട്ടില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ 128 റൺസാണ് വിജയുടെ സമ്പാദ്യം. കഴിഞ്ഞ ദിവസം നോട്ടിങ്ഹാമിൽ ചേർന്ന സെലക്ഷൻ കമ്മറ്റി യോ​ഗം രണ്ട് മാറ്റങ്ങളൊഴിച്ച് മറ്റുള്ളവരെ നിലനിർത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more