1 GBP =
breaking news

ലണ്ടന്‍ പള്ളിയില്‍ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ആരംഭിച്ചു …. വലിയ വെള്ളിയാഴ്ച ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും…

ലണ്ടന്‍ പള്ളിയില്‍ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകള്‍ ആരംഭിച്ചു …. വലിയ വെള്ളിയാഴ്ച ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. മാത്യൂസ് അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും…

സോജി ടി. മാത്യു

മലങ്കര ഓര്‍ത്തഡോക്‌സ് ലണ്ടന്‍ & യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിലെ പുണ്യപുരാതനവും മാതൃ ദേവാലയവുമായ ലണ്ടന്‍ സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹോശാനത്തില്‍ പെരുന്നാളോട് കൂടി വിശുദ്ധവാര ശുശ്രൂഷകള്‍ ആരംഭിച്ചു.

കര്‍ത്താവേ നിന്റെ കൃപയുടെ ആവാസത്താല്‍ ഞങ്ങളുടെ വയലുകളെയും, സസ്യാദികളെയും അനുഗ്രഹിക്കണമേ. ഇവയെ അനുഗ്രഹിക്കപ്പെട്ട കുരുത്തോലകളും, ഭവനങ്ങളെ സംരക്ഷിക്കുവാനും സാത്താനെയും ഓടിക്കുവാനും പരീക്ഷകളെ ദുരീകരിക്കുവാനും ശക്തി ഉള്ളതാക്കി തീര്‍ക്കണമേ എന്ന പ്രാര്‍ത്ഥനയോട് കൂടി ഹോശാന ഞായറാഴ്ച കൊണ്ടാടിയ പെരുന്നാളിനും വി. കുര്‍ബാനയ്ക്കും ഇടവക വികാരി റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്, റവ. ഫാ. സോണി വി. മാണി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഇനി വൃതശുദ്ധിയുടെ പുണ്യ ദിനങ്ങളായ ഏപ്രില്‍ പന്ത്രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് പെസഹാ ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബാന, പതിമൂന്നാം തീയതി വ്യാഴാഴ്ച വൈകുന്നേരം ആറ് മണിക്ക് സന്ധ്യാനമസ്‌കാരം, പതിനാലാം തീയതി രാവിലെ എട്ടര മുതല്‍ വൈകുന്നേരം നാല് മണി വരെ ഉള്ള ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് യുകെ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ മാര്‍. തിമോത്തിയോസ് തിരുമനസ് കൊണ്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നൈറ്റ് വിജിലിന് മലങ്കര ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഇടവക യൂണിറ്റ് നേതൃത്വം നല്‍കും. ഏപ്രില്‍ പതിനഞ്ചാം തീയതി ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ഈസ്റ്റര്‍ സര്‍വീസിനും വി. കുര്‍ബാനയ്ക്കും ഇടവക വികാരി റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്, ഇടവകയുടെ മറ്റൊരു പള്ളിയായ ബ്ലാക്ക് ഫ്രയേഴ്സില്‍ ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് റവ. ഫാ. ജോസി ജോണും മുഖ്യ കാര്‍മ്മികത്വം വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വികാരി റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ്

സെന്റ്. ഗ്രിഗോറിയാസ് ഇടവക ക്രാന്‍ ഫീല്‍ഡ്റോഡ്

ബ്രോക്കിലി, ലണ്ടന്‍ SE41UF

ഫോണ്‍: 02086919456

റവ. ഫാ. ജോസി ജോണ്‍

St. Andrew By The Ward Robe Church

Black Friars

London

EC4V5DE

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more