1 GBP = 104.33
breaking news

തൽസ്​ഥിതി പുനഃസ്​ഥാപിക്കൽ; ഇന്ത്യൻ നിർദേശത്തിൽ ചർച്ചയാകാമെന്ന്​ ചൈന

തൽസ്​ഥിതി പുനഃസ്​ഥാപിക്കൽ; ഇന്ത്യൻ നിർദേശത്തിൽ ചർച്ചയാകാമെന്ന്​ ചൈന

​െബ​യ്​​ജി​ങ്​: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ 2020 ഏ​പ്രി​​ലി​ലെ ത​ൽ​സ്​​ഥി​തി പു​നഃ​സ്​​ഥാ​പി​ക്ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശം സം​ബ​ന്ധി​ച്ച്, ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ക​മാ​ൻ​ഡ​ർ ത​ല കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​യാ​വാ​മെ​ന്ന്​ ചൈ​ന.

മേ​ഖ​ല​യി​ലെ ബാ​ക്കി സം​ഘ​ർ​ഷ മേ​ഖ​ല​ക​ളി​ൽ​നി​ന്ന്​ സൈ​നി​ക പി​ന്മാ​റ്റം സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​ക​ൾ​ക്ക്​ താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്നും ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ സാ​ഓ ലി​ജി​യാ​ൻ ബെ​യ്​​ജി​ങ്ങി​ൽ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും 11ാം വ​ട്ട ക​മാ​ൻ​ഡ​ർ ത​ല ച​ർ​ച്ച വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ്​ ചൈ​നീ​സ്​ വ​ക്​​താ​വി​‍െൻറ പ്ര​സ്​​താ​വ​ന. അ​തേ​സ​മ​യം ച​ർ​ച്ച എ​ന്നു ന​ട​ക്കു​മെ​ന്ന കൃ​ത്യ​മാ​യ വി​വ​രം ത​നി​ക്കി​ല്ലെ​ന്നും ഇ​ന്ത്യ​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 

11ാം വ​ട്ട ച​ർ​ച്ച വൈ​കി​പ്പോ​യെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച വ​ക്​​താ​വ്, സൈ​നി​ക പി​ന്മാ​റ്റം ക​ഴി​ഞ്ഞ്​ ര​ണ്ടു മാ​സ​വും ച​ർ​ച്ച ക​ഴി​ഞ്ഞി​ട്ട്​ ഒ​രു മാ​സ​വും പി​ന്നി​​ട്ടെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. 

ച​ർ​ച്ച​ക​ൾ വൈ​കി​യെ​ന്ന​തി​ൽ അ​ടി​സ​ഥാ​ന​മി​ല്ല. ഇ​ന്ത്യ-​ചൈ​ന അ​തി​ർ​ത്തി​യി​ലെ സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച്​ ത​ങ്ങ​ൾ​ക്ക്​ വ്യ​ക്​​ത​മാ​യ ധാ​ര​ണ​യു​ണ്ടെ​ന്നും ​ഉ​ത്ത​ര​വാ​ദി​ത്തം ചൈ​ന​ക്ക്​ മാ​ത്ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more