1 GBP = 104.29
breaking news

ഇന്ത്യൻ സാമ്പത്തികമേഖല കരകയറുകയാണെന്ന്​ ഐ.എം.എഫ്; പ്രോത്സാഹന നടപടികൾ ത്വരിതപ്പെടുത്തണം

ഇന്ത്യൻ സാമ്പത്തികമേഖല കരകയറുകയാണെന്ന്​ ഐ.എം.എഫ്; പ്രോത്സാഹന നടപടികൾ ത്വരിതപ്പെടുത്തണം

വാഷിങ്​ടൺ: ലോക്​ഡൗണും കോവിഡും മഹാമാരിയും തകർത്ത ഇന്ത്യൻ സാമ്പത്തികമേഖല കരകയറുകയാണെന്ന്​ അന്താരാഷ്​ട്ര നാണ്യ നിധി (ഐ.എം.എഫ്​). കഴിഞ്ഞ സെപ്​റ്റംബറിൽ കണക്കുകൂട്ടിയതിനേക്കാൾ വേഗത്തിൽ വളർച്ച പ്രകടമാകുന്നുണ്ട്​. വിപണിയിൽ പ്രകടമാകുന്ന ചലനം ത്വരിതപ്പെടുത്താൻ ഭരണപരമായ ഇടപെടൽ കൂടിയുണ്ടാകണമെന്ന്​ ഐ.എം.എഫ്​ മുഖ്യവക്​താവ്​ ജെറി റൈസ്​ വാർത്താലേഖ​കരോട്​ പറഞ്ഞു.

ഭരണതലത്തിൽ നിന്നുണ്ടാകുന്ന പ്രോത്സാഹന നടപടികൾ ഫലം ചെയ്യുന്നുണ്ടെന്നാണ്​ വിപണിയിലെ പ്രവണതകൾ കാണിക്കുന്നതെന്ന്​ അവർ പറഞ്ഞു. വളർച്ച നിലനിർത്താനും വേഗം കൂട്ടാനും സർക്കാറിൻെറയും ധനകാര്യ സ്​ഥാപനങ്ങളുടെയും ഇടപെടൽ ആവശ്യമാണ്​. ‘പ്രഖ്യാപിച്ച നടപടികൾ വേഗത്തിൽ നടപ്പാക്കാനും പുതിയ നടപടികൾ ആലോചിക്കാനും സർക്കാർ മുൻഗണന നൽകേണ്ട സമയമാണിത്​’ – ജെറി റൈസ്​ പറഞ്ഞു.

ഇന്ത്യൻ സാമ്പത്തിക മേഖല അതിവേഗം തിരിച്ചുവരികയാണെന്ന്​ ഐ.എം.എഫിൻെറ ധനകാര്യ മന്ത്രിതല സമിതിയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ചൂണ്ടികാണിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more