1 GBP = 104.26
breaking news

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ് ചാരിറ്റി അപ്പീലിന് ഇന്ന് തുടക്കമാകും; നിർദ്ദനരും അശരണരുമായവരെ സഹായിക്കാൻ സഹായം തേടുന്നു…

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്തുമസ് ചാരിറ്റി അപ്പീലിന് ഇന്ന് തുടക്കമാകും; നിർദ്ദനരും അശരണരുമായവരെ സഹായിക്കാൻ സഹായം തേടുന്നു…

ജസ്റ്റിൻ എബ്രഹാം

ഇടുക്കി ജില്ലാ സംഗമത്തിന്റെ  ക്രിസ്മസ് / ന്യൂ ഇയ്യർ ചാരിറ്റി  ഇന്നു മുതൽ ( നവംബർ 25 ) ആരംഭിച്ചിരിക്കുന്നു. സ്നേഹിതരേ ഈ ക്രിസ്തുമസ് / ന്യൂ ഇയ്യറിനോട്  അനുബന്ധിച്ച് നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ 21 മത് ചാരിറ്റിക്ക് ഇന്ന് മുതൽ  തുടക്കം കുറിക്കുകയാണ്, നിങ്ങൾ ഏവരുടെയും സ്നേഹത്തിന്റെയും, സന്തോഷത്തിന്റയും ഒരു കടാഷം ഈ രണ്ട് കുടുംബങ്ങളിലുടെ മേലും ഉണ്ടാകണമേയെന്ന് ഇടുക്കി ജില്ലാ സംഗമം നിങ്ങളെ ഓർമ്മിപ്പിക്കുന്നു.
ഇടുക്കി ജില്ലാ  സംഗമത്തിന്റെ ഈ വാർഷിക ചാരിറ്റിയിലേക്ക് എട്ടോളം അപ്പീലുകൾ ആണ് ലഭിച്ചത്.അതിൽ എല്ലാവർക്കും സഹായം ആവിശ്യമാണങ്കിലും  അതിൽ ഏറ്റവും ആത്യാവ്യശ്യമായ രണ്ട് അപ്പീലുകൾ ആണ് ഇടുക്കി ജില്ലാ സംഗമം കമ്മറ്റി ഈ വർഷം തിരെഞ്ഞ്എടുത്തത്.
ആദ്യ ചാരിറ്റി നല്കുന്നതിനായി തിരെഞ്ഞ് എടുത്തത് ഇടുക്കി ജില്ലയിൽ തോണിതടിയിൽ (മേരികുളം)  ഉള്ള മൂന്ന് വയസ്കാരൻ അശ്വിനാണ്.  ബുദ്ധിമാന്ദ്യമുള്ളതും, നടക്കാൻ കഴിയാതെ ശാരീരിക വൈകല്യമുള്ള  അശ്വിൻ കിടന്നുറങ്ങുന്നത്
എട്ട് കവുങ്ങിൻ പാളികൾ മണ്ണിൽ കുത്തിയിറക്കി അതിൽ കറുപ്പും, നീലയും ടാർപോളിൻ കെട്ടിയ ഒരു കുടിലിലാണ്. പെരിയാറിന്റെ കരയായതിനാൽ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രത്തിൽ അവന് അടച്ചുറപ്പുള്ള വീടുണ്ടാക്കാൻ  കൂലിപ്പണ്ണിക്കാരനായ പിതാവിനോ, ലങ്സിന് കഠിനരോഗം ബാധിച്ച മാതാവിനോ കഴിയില്ല. 2019 ൽ അശ്വിന് അടച്ചുറപ്പുള്ള ഒരു വീട് പണിത് നല്കാമെന്ന ഒരു ഉദ്യമത്തിന് ഇറങ്ങുകയാണ്.  അതിന് നിങ്ങൾ ഏവരുടെയും പിൻതുണയും, പ്രോത്സാഹനവും  ആവശ്യമാണ്. ഈ കുടുംബത്തിന്റെ വേദന നമ്മുടെ കൂടെ വേദന ആയി കാണണമെന്ന് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാ സ്നേഹിതരെയും ഓർമ്മിപ്പിക്കുന്നു..
 രണ്ടാമത്തെ ചാരിറ്റി നല്കുന്നതിനായി തിരെഞ്ഞടുത്തത് എടുത്തത്,
ഇടുക്കി ജില്ലയിൽ  തൊടുപുഴയിൽ, മങ്ങാട്ട് കവലയിൽ താമസിക്കുന്ന മുരളീധരനും കുംടുംബത്തിനും ആണ്. ആറിന്റെയ്തീരത്തുള്ള 7 സെൻറ് സ്ഥലത്ത് മുരളിധരനും കുടുംബവും താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലെ പ്രളയത്തിൽ വെള്ളം കേറി വീട് മൂന്നു ദിവസത്തോളം വെള്ളത്തിനടിയിലായി മൺക ട്ടകൊണ്ടു പണിത വീട് താമസിക്കാൻ വയ്യാത്ത അവസ്ഥയിൽ ആയതു കൊണ്ട് അടുത്ത വീട്ടിലെ വിറകു പെരയിൽ താമസിച്ചു പോകുന്നു. ആകെയുള്ള വരുമാനം ഓട്ടോ വാടകക്ക്എടുത്തു ഓടിച്ചു കിട്ടുന്ന കാശു കൊണ്ടാണ് ജീവിക്കുന്നത് രണ്ടു കുട്ടികളും ഭാര്യയും ആയി ജീവിക്കുന്ന മുരളീധരനും കുടുംബത്തിനും  ഒരു വീടെന്ന ആഗ്രഹം  സാധ്യമാകാൻ      നല്ലവരായ നിങ്ങളുടെ ഏവരുടെയും  സഹായത്തിനായി അപേക്ഷിക്കുന്നത്.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വർഷത്തെ ചാരിറ്റിക്ക് നമ്മുടെ രക്ഷാധികാരി ആയ ഫാദർ: റോയി കോട്ടക്കാപുറം ആദ്യ തുക കൈമാറി, ആശംസകൾ നേർന്നു. ചാരിറ്റിയിൽ  ലഭിക്കുന്ന തുക ഈ രണ്ട് കുടുംബങ്ങൾക്ക് ആയി  കൊടുക്കുന്നതാണ്.
 നമ്മുടെ ഈ രണ്ടു ചാരിറ്റിയും വഴി ഓരോ വെക്തിയും കൊടുക്കുന്ന ചെറിയ സഹായത്താൽ ഈ രണ്ട് കുടുംബങ്ങൾക്ക് ചെറിയ കൈത്തിരി തെളിക്കാൻ സാധിക്കട്ടെ..
നമ്മുടെ കൂട്ടായ്മ നടത്തുന്ന ഈ ചാരിറ്റി പ്രവർത്തിയിൽ ഏവരുടെയും കൂട്ടായ സഹകരണം പ്രതിക്ഷിക്കുന്നു.
 ഈ ചാരിറ്റി നല്ലരീതിയിൽ വിജയകരമാക്കുവാൻ എല്ലാ മനുഷ്യ സ്നേഹികളുടെയും ഉദാരമായ സഹായം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു.
ഇടുക്കിജില്ലാ സംഗമത്തിന്റെ അക്കൌണ്ട്  വിവരങ്ങൾ ചുവടെ ചേർക്കുന്നു.
BANK –  BARCLAYS
ACCOUNT  NAME  – IDUKKI JILLA  SANGAMAM .
ACCOUNT NO — 93633802.
SORT CODE  — 20 76 92.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more