1 GBP = 104.13
breaking news

ഇടുക്കി ജില്ലാ സംഗമത്തിന് ഇനി ഒരു മാസം കൂടി …. സംഗമത്തിന്റെ പ്രൊമോ വിഡിയോ പുറത്തിറങ്ങി…..

ഇടുക്കി ജില്ലാ സംഗമത്തിന് ഇനി ഒരു മാസം കൂടി …. സംഗമത്തിന്റെ പ്രൊമോ വിഡിയോ പുറത്തിറങ്ങി…..

റോയ് മാത്യു

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ സ്നേഹ കുട്ടായ്മ മെയ് മാസം ആറാം തീയതി വുള്‍വര്‍ഹാംപ്ടെണില്‍ നടത്തുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഈ വര്‍ഷം ഇടുക്കിയുടെ ജനപ്രതിനിധി ജോയിസ് ജോര്‍ജ് എം പി കുടുംബസമേതം എല്ലാ ഇടുക്കിക്കാരെയും നേരിട്ട് കാണുവാനും, അനുഭവങ്ങള്‍ പങ്ക് വയ്ക്കുവാനും എത്തുന്നു. ഈ വര്‍ഷത്തെ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമയുമാര്‍ന്ന രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തി വരുന്നു.

ജി സി എസ് ഇ, എ ലെവല്‍ പരീക്ഷയില്‍ ഇന്നതവിജയം നേടിയ കുട്ടികളെ ഈ ചടങ്ങില്‍ ആദരിക്കുന്നതാണ്. ഈ വര്‍ഷത്തെ സംഗമം കഴിഞ്ഞ വര്‍ഷത്തേത് പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹൃദം പുതുക്കുന്നതിനും ഉപരിയായി ക്യാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസര്‍ച്ച് യുകെയ്ക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.

എറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാന്‍സര്‍ റിസേര്‍ച്ചുമായി ചേര്‍ന്ന് ക്യാന്‍സര്‍ എന്ന മാരക രോഗത്താല്‍ കഷ്ടപ്പെടുന്ന നിരവധി രോഗികള്‍ക്ക് ഒരു ചെറിയ സഹായം ചെയ്യുവാന്‍ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ സംഗമം.

മെയ് മാസം ആറാം തീയതി ഇടുക്കി ജില്ലാ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുന്നവര്‍, നിങ്ങള്‍ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിര്‍ന്നവരുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയ ഒരു ബാഗ് എത്തിക്കുക വഴി മുപ്പത് പൗണ്ട് നമുക്ക് സംഭാവന കൊടുക്കുവാന്‍ സാധിക്കും.

സംഗമത്തോട് അനുബദ്ധിച്ച് ഇടുക്കി ജില്ലാ സംഗമം ഒരു പ്രൊമോ വീഡിയോ ഇറക്കി കഴിഞ്ഞു.

ഒരിക്കല്‍ കൂടി എല്ലാ ഇടുക്കി ജില്ലാക്കാരെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹത്തിന്റെ ഭാഷയില്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നൂ.

വേദിയുടെ അഡ്രസ്,

community centre – Woodcross Lane

Bliston ,

Wolverhampton.

BIRMINGHAM

WV14 9BW.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more