1 GBP = 104.29
breaking news

തൊടുപുഴ, കുമാരമംഗലത്ത് മഞ്ജുവിനും കുടുബത്തിനും, കട്ടപ്പനയിലുള്ള ജോയിച്ചേട്ടനും കുടുംബത്തിനും ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥമാക്കാൻ ഇടുക്കി ജില്ലാ സംഗമം

തൊടുപുഴ, കുമാരമംഗലത്ത് മഞ്ജുവിനും കുടുബത്തിനും, കട്ടപ്പനയിലുള്ള ജോയിച്ചേട്ടനും  കുടുംബത്തിനും ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥമാക്കാൻ ഇടുക്കി ജില്ലാ സംഗമം

ജസ്റ്റിൻ എബ്രഹാം

യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS) ഇരുപത്തിമൂന്നാമത്തെ ചാരിറ്റിക്കായി ലഭിച്ച തുക £6055 ( 569170 ) രണ്ട് കുടുംബങ്ങൾക്കായി കൈമാറി.
കട്ടപ്പനയിലുള്ള  ജോയി ചേട്ടനും, അമ്മിണി ചേച്ചിക്കും അവരുടെ കൊച്ചു മക്കളുടെയും  സ്വപ്നമായ വീടുപണി പൂർത്തിയാക്കാൻ സാധിക്കാതെ വന്നപ്പോൾ ഇടുക്കി ജില്ലാ സംഗമം വീടു പണി ഏറ്റെടുക്കുകയും, കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ശ്രീ ജോയി വെട്ടിക്കുഴി 284585 രൂപാ ജോയി ചേട്ടന് കൈമാറി.   വീട് പണി ആരംഭിക്കുകയും ചെയ്തു. ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി എബ്രഹാം തോമസ് കളപ്പുരക്കൽ പങ്ക് എടുത്തു.     

തൊടുപുഴയിലുള്ള കുമാരമംഗലത്തുള്ള ലീലക്കും അവരുടെ മകൾ മഞ്ജുവിനും മൂന്ന് കുട്ടികൾക്കും  ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തൊടുപുഴയിലുള്ള ബിഎസ്എൻഎൽ ഓഫീസർ ലതികമ്മ   284585 രൂപാ മഞ്ജുവിന് കൈമാറി.
 കഴിഞ്ഞ ഒൻപത് വർഷമായി യുകെയിലുള്ള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഘമത്തിൻ്റെ നേത്വത്തിൽ    ഒരു കോടി രൂപയിലധികം നാട്ടിലും, യു കെയിലുമായി വിവധ  ചാരിറ്റി, സേവന പ്രവർത്തനങ്ങൾക്കായി കൈമാറാൻ സാധിച്ചു. തങ്ങളുടെ ജന്മാനാടിനെ കുറിച്ച് ഓര്‍ത്ത് നാട്ടില്‍ കഷ്ടത അനുഭവിക്കുന്നവർക്ക്  തങ്ങളാല്‍ കഴിയുംവിധം സഹായം ചെയ്യാന്‍ കഴിയുന്നതില്‍  യു കെയിലുള്ള  നല്ലവരായ എല്ലാ മനുഷ്യ സ്‌നേഹികള്‍ക്കും, ഇടുക്കി ജില്ലക്കാര്‍ക്കും അഭിമാനകരമായ ഒരു നിമിഷമാണ് ഇത്. 
 

ഇടുക്കി ജില്ലാ സംഗമത്തിൻറെ ഈ ചാരിറ്റി കളക്ഷനുകളിൽ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച ഇടുക്കി ജില്ലാ സംഘമത്തിലെ എല്ലാ കൂട്ടുകാർക്കും, വിവിധ സംഘടനകൾക്കും, മാധ്യമ സുഹൃത്തുക്കൾക്കും ഇടുക്കി ജില്ലാ സംഗമത്തിൻ്റെ ഓണാശംസകൾ കൺവീനർ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more