1 GBP =
breaking news

ഇടുക്കിജില്ലാ സംഗമം ക്രിസ്മസ് ചാരിറ്റിക്ക് യുകെയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായ സഹകരണം…. നിങ്ങളുടെ കാരുണ്യ സ്പർശം ഇവരെയും തഴുകില്ലേ?

ഇടുക്കിജില്ലാ സംഗമം ക്രിസ്മസ് ചാരിറ്റിക്ക് യുകെയിലെ മലയാളികളുടെ അകമഴിഞ്ഞ സഹായ സഹകരണം…. നിങ്ങളുടെ കാരുണ്യ സ്പർശം ഇവരെയും തഴുകില്ലേ?

ഇടുക്കിജില്ലാ സംഗമം

ഇടുക്കി ജില്ലാ സംഗമം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം, ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തുന്ന ചാരിറ്റിയിൽ യുകെയിലെ ഉദാരമതികളായ വ്യക്തികളുടെ നിര്‍ലോഭമായ സഹായം എത്തി കൊണ്ടിരിക്കുന്നു. ബൈബിളിലെ വാക്യം പോലെ നിങ്ങള്‍ നാഴികളില്‍ കുലുക്കി അമര്‍ത്തി നിറച്ചു കൊടുക്കുക അതിന്റെ പ്രതിഫലം സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങള്‍ക്ക് അതിന്റെ പതിന്‍ മടങ്ങായി മടക്കി നല്‍കും. ഇത്തരത്തിലുള്ള നല്ല ചിന്തകള്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നമ്മുടെ ഇവിടുത്തെ ജീവിത അവസ്ഥയില്‍ നമ്മളാല്‍ കഴിയും വിധം നാട്ടില്‍ അവശത അനുഭവിക്കുന്ന ഈ രണ്ടു കുടുംബത്തിന് ചെറിയ ഒരു ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ ഈ ക്രസ്തുമസ് കാലത്ത് നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്യ പ്രവര്‍ത്തി തന്നെ ആയിരിക്കും. ..

ഇവരുടെ ജീവിത അവസ്ഥ നേരിട്ടു അറിവുള്ള കുമാരമംഗലം പഞ്ചായത്തു മെമ്പറും, വികസന കാര്യ ചെയർമാനുമായ, കെ ജി സിന്ധു കുമാറും, ഇടുക്കി മരിയാപുരം പഞ്ചായത്ത് മെബറായ പി.ജെ. ജോസഫ് തുടങ്ങിയവരുടെ സാക്ഷ്യ പത്രവും ഇതോട് ഒപ്പം ചേർക്കുന്നു. ഇവരും ഇടുക്കി ജില്ലാ സംഗമം യുകെയുടെ ഒപ്പം ചേർന്ന് നിങ്ങളുടെ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയാണ്.

ഇടുക്കി നാരകക്കാനത്തുള്ള പൂർണ്ണ ആരോഗ്യവാനായ മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവ് ആറ് മാസം മുൻപ്പ് സ്ട്രോക്ക് ഉണ്ടായി കട്ടിലിൽ പരസഹായത്താൽ കഴിയുന്നു. ഈ യുവാവിന് ഒരു സർജറി നടത്തിയാൽ എഴുന്നേറ്റു നടക്കുവാൻ സാധിക്കും എന്ന് ഡോക്ടർമാർ പറയുന്നു.


ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തിൽ മരണമടഞ്ഞു, ജ്യേഷ്ഠ സഹോദരൻ കൂലിവേല ചെയ്തു ജീവിക്കുവേ തെങ്ങിൽ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാൻ കഴിയാത്ത അവസ്ഥയിലും.

ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കും വിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം ഇവക്കുവേണ്ടി ഇവരുടെ അമ്മ വളരെ കഷ്ട്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാൽ കഴിയും വിധം ഉണ്ടായാൽ ഈ കുടുംബത്തിന് വലിയ കരുണയും, കടാക്ഷവും ആകും.

ഇതോടൊപ്പം തൊടുപുഴ കുമാരമംഗലത്തുള്ള നിർധന കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങളും. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാൾ ഇപ്പോഴും കൂടെ വേണം. ഷാജു എന്ന ഇവരുടെ സഹോദരൻ ഒരു ജോലിക്ക് പോകാൻ സാധിക്കാതെ അമ്മയുടെയും, സഹോദരങ്ങളുടെയും കൂടെ കഴിക്കുന്നു. ഇവർക്ക് താമസിക്കുവാൻ അടച്ചുറപ്പുള്ള ഒരുവീടോ മറ്റു സൗകര്യമോ ഇല്ല. ടാർപോളിൻ മറച്ച ഷെഡിൽ ആണ് ഇവരുടെ വാസം . ഇവർക്ക് രണ്ടാൾക്കും ദിവസവും മരുന്നും ഭക്ഷണത്തിനുമായി നല്ലവരായ അയൽക്കാരുടെയും നല്ലമനുഷ്യരുടേയും സഹായത്താൽ ഓരോദിനവും കടന്നുപോകുന്നു. മനസിന്റെ സ്ഥിരത നഷ്ട്ടപെട്ട ഈ കുടുംബത്തിലെ അംഗങ്ങൾക്ക് നിങ്ങളുടെ കരുണാകടാക്ഷം ആവശ്യമാണ്..

നിങ്ങൾ നൽകുന്ന തുക രണ്ടു ചാരിറ്റിക്കുമായി തുല്യമായി വീതിച്ചു നൽകുന്നതാണ്. നിങ്ങളുടെ ഈ വലിയ സഹായത്തിനു ഇടുക്കിജില്ലാ സംഗമത്തിന്റെ നന്ദിയും, കടപ്പാടും എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ വാർഷിക ചാരിറ്റി മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്.

ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങളുടെ സഹായം ഇടുക്കിജില്ലാ സംഗമം അക്കൗണ്ടിൽ അയക്കുക. കിട്ടുന്ന മുഴുവൻ തുകയും കൃത്യമായ്‌ ഈ കുടുംബത്തിന്റെ കൈകളിൽ തന്നെ എത്തിക്കും. ലഭിക്കുന്ന പണത്തിന്റെ കണക്കുവിവരം ഏവരെയും ഓൺലൈൻ പേപ്പർ,സംഗമം ഫേസ്‌ബുക്ക്, വാട്സ് ആപ്പ് എന്നിവ വഴി അറിയിക്കുന്നതാണ് .

IDUKKIJILLA SANGAMAM

BANK – BARCLAYS ,

ACCOUNT NO – 93633802.

SORT CODE – 20 76 92 .

ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ഈ വാർഷിക ചാരിറ്റി പ്രവർത്തിയിൽ ഏവരുടെയും കൂട്ടായ സഹകരണം. പ്രതീക്ഷിക്കുന്നു. ഈ ചാരിറ്റി പ്രവർത്തനത്തിൽ എല്ലാ മനുഷ്യ സ്നേഹികളുടെയും ഉദാരമായ സഹായ, സഹകരണം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു..

Post Your Comments Here ( Click here for malayalam )

Press Esc to close
show more