1 GBP = 104.22
breaking news

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപർസോണിക്​ മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപർസോണിക്​ മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ

പ്യോങ്​യാങ്​: ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഹൈപർസോണിക്​ മിസൈൽ പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു. ഹ്വാസോങ്​-8 എന്നുപേരിട്ട മിസൈൽ രാജ്യത്തെ തന്ത്രപ്രധാന അഞ്ച്​ ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണെന്ന്​ ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. സാധാരണ മിസൈലുകളെ അപേക്ഷിച്ച്​ വേഗവും പ്രഹരശേഷിയും കൂടുതലാണ്​ ഹൈപർ സോണിക്കിന്​.

സൈന്യത്തി​െൻറ പഞ്ചവത്സര വികസനപദ്ധതിയുടെ ഭാഗമായാണ്​ മിസൈൽ വികസിപ്പിച്ചത്​. രാജ്യത്തി​െൻറ സ്വയം പ്രതിരോധത്തി​െൻറ ഭാഗമായാണ്​ മിസൈൽ പരീക്ഷിച്ചതെന്നും ഉത്തര കൊറിയയുടെ ഒൗദ്യോഗിക മാധ്യമവിഭാഗമായ കെ.സി.എൻ.എ വ്യക്തമാക്കി.

വീണ്ടും ഇന്ധനം നിറക്കാവുന്ന രീതിയിലുള്ള മിസൈലാണിത്​. ഈ മാസം ഉത്തര കൊറിയ മൂന്നാംതവണയാണ്​ മിസൈൽ പരീക്ഷിക്കുന്നത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more