1 GBP = 104.26
breaking news

ഹോങ്കോങ്ങിനുണ്ടായിരുന്ന പ്രത്യേക പരിഗണന റദ്ദാക്കി അമേരിക്ക

ഹോങ്കോങ്ങിനുണ്ടായിരുന്ന പ്രത്യേക പരിഗണന റദ്ദാക്കി അമേരിക്ക

വാഷിങ്ടണ്‍: ഹോങ്കോങ്ങിന് യു.എസ് നൽകിയിരുന്ന പ്രത്യേക പരിഗണന റദ്ദാക്കുന്ന ബില്ലിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ചൈനക്ക് നൽകിവരുന്ന അതേ പരിഗണന മാത്രമേ ഇനി ഹോങ്കോങ്ങിനും ലഭിക്കൂവെന്ന് ട്രംപ് അറിയിച്ചു. ചൈനക്കെതിരെയുള്ള ഈ നടപടി അമേരിക്കയും ബീജിങ്ങുമായുള്ള ബന്ധം കൂടുതൽ വഷളാക്കും. 

ഹോങ്കോങ് നിയന്ത്രണവിധേയമാക്കാൻ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കും കമ്പനികൾക്കും ഉപരോധമേർപ്പെടുത്തുന്ന ബില്ലിലും പ്രസിഡന്‍റ് ഒപ്പിട്ടു. പ്രത്യേക പരിഗണനയോ സാമ്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോങിലേക്ക് ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു.

ജോ ബിഡനും ബരാക് ഒബാമയും അമേരിക്കയുടെ സമ്പത്ത് കൊള്ളയടിക്കാൻ ചൈനയെ അനുവദിക്കുകയായിരുന്നുവെന്നും താൻ അത് അവസാനിപ്പിക്കുകയാണെന്നും ട്രംപ് അറിയിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനക്ക് കീഴിലായിരുന്നെങ്കിലും ചൈനക്ക് ബാധകമായിരുന്ന പല നിയന്ത്രണങ്ങളുമില്ലാതെ സ്വതന്ത്രമായാണ് നിലനിന്നിരുന്നത്. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more