1 GBP = 100.66

പരി. ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ ബാവയുടെ ഓര്‍മ പെരുന്നാള്‍ ഫെബ്രുവരി 19ന് ….

പരി. ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ ബാവയുടെ ഓര്‍മ പെരുന്നാള്‍ ഫെബ്രുവരി 19ന് ….

സാബു കക്കാശേരി കുര്യാക്കോസ്

‘നിങ്ങളോട് ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍. അവരുടെ ജീവാവസാനം ഓര്‍ത്തു, അവരുടെ വിശ്വാസം അനുകരിപ്പിന്‍ ‘(എബ്രാ. 13:7).

കര്‍ത്താവില്‍ പ്രിയരേ,

പരിശുദ്ധനായ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതിയന്‍ പാത്രിയര്‍ക്കിസ് ബാവയുടെ, 85-മത് ദുക്റോനോ പെരുന്നാള്‍, 2017 ഫെബ്രുവരി 19ന് ഞായറാഴ്ച, ബിര്‍മിങ്ഹാം സെന്റ്. ജോസഫ് യാക്കോബായ പള്ളിയില്‍, ഇടവക വികാരിയായ ഫാ. അനീഷ് കവലയിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു..രാവിലെ 11 മണിയ്ക്ക് പെരുന്നാള്‍ കൊടിയേറ്റ്, തുടര്‍ന്ന് പ്രഭാത നമസ്‌കാരം, വി. കുര്‍ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ , പ്രദക്ഷിണം, ആശിര്‍വാദം, നേര്‍ച്ച വിളമ്പു, സമാപന പ്രാര്‍ത്ഥന. ഇതാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ പരിപാടികള്‍. വിശ്വാസികള്‍ എല്ലാവരും നേര്‍ച്ച കാഴ്ചകളോട് കൂടി കടന്നുവന്നു അനുഗ്രഹം പ്രാപിക്കണം എന്ന് പള്ളിയ്ക്ക് വേണ്ടി അറിയിക്കുന്നതായി വികാരി ഫാ. അനീഷ് കവലയില്‍, സെക്രട്ടറി ലിനു – 07732 361694, ട്രസ്റ്റീ മാത്യു – 07723 047616

പള്ളി അഡ്രസ്സ് :-

All Saints Church, Burcote Lane, Bromrsgrove, B60 1AD

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more